പൊലീസ്​ കാൻറീനിലെ ഭക്ഷണ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്​

തൊടുപുഴ: പൊലീസ് കാൻറീനിൽ തിങ്കളാഴ്ച വിളമ്പിയ ഭക്ഷണം ദുരിതാശ്വാസ നിധിയിലേക്ക്. 1,15,395 രൂപയായിരുന്നു കാൻറീനിലെ തിങ്കളാഴ്ചത്തെ വരുമാനം. സാധാരണ ദിവസങ്ങളിൽ 40,000 ത്തിനടുത്താണ് വരുമാനം ലഭിക്കാറുള്ളത്. എന്നാൽ, തിങ്കളാഴ്ച പ്രളയബാധിതരുടെ പുനരധിവാസത്തിനായി കാൻറീൻ പ്രവർത്തിക്കുമെന്ന് അറിഞ്ഞതോടെ കൂടുതൽ പേർ എത്തുകയായിരുന്നു. ഇതോടൊപ്പം കാൻറീൻ പുനരുദ്ധാരണ ഫണ്ടിൽനിന്നുള്ള തുകയും കൂട്ടിച്ചേർത്ത് രണ്ടു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് തൊടുപുഴ സി.െഎ എൻ.ജി. ശ്രീമോൻ പറഞ്ഞു. കാഷ് കൗണ്ടറിനു സമീപം രണ്ടു ബോക്സ് പണം നിക്ഷേപിക്കുന്നതിനായി മാറ്റിവെച്ചിരുന്നു. ഭക്ഷണത്തി​െൻറ വിലയെക്കാൾ കൂടുതൽ തുകയാണ് പലരും ബോക്സിൽ നിക്ഷേപിച്ചത്. ഡിവൈ.എസ്.പി കെ.പി. ജോസ് തിങ്കളാഴ്ചത്തെ കാൻറീൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.