ബൈക്കിൽ ടൂറിസ്​റ്റ്​ ബസിടിച്ച് യുവാവ്​ മരിച്ചു

ചിത്രം PTD104 vinod 35 വിനോദ് (35) അടൂർ: വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസിടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം അരുവിക്കര കോലിയക്കോട് 'ചന്ദ്രകാന്ത'ത്തില്‍ രവീന്ദ്രന്‍നായരുടെ മകന്‍ വിനോദാണ് (35) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ഒാടെ എം.സി റോഡില്‍ വടക്കടത്തുകാവിനു സമീപമാണ് അപകടം. ആറന്മുള മല്ലപ്പുഴശേരി സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖ ജീവനക്കാരനായ വിനോദ് രാവിലെ ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയിലൂടെ ബസി​െൻറ പിന്‍ചക്രം കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: രജിത. മക്കൾ: അരുൺ, വര്‍ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.