അറസ്​റ്റ്​ വൈകിയാൽ കോടതിയെ സമീപിക്കും -കന്യാസ്ത്രീയുടെ ബന്ധുക്കൾ

കോട്ടയം: ജലന്ധർ ബിഷപ്പി​െൻറ അറസ്റ്റ് വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ. അറസ്റ്റ് ചെയ്യാത്തതിൽ ആശങ്കയുണ്ട്. തെളിവുകൾ ശേഖരിച്ചിട്ടും അറസ്റ്റ് നടക്കാത്തത് അന്വേഷണസംഘത്തിനു മേലുള്ള സമ്മർദം കൊണ്ടാണെന്ന് വ്യക്തമാണ്. നിലവിലെ അന്വേഷണസംഘത്തിൽനിന്ന് കേസ് ക്രൈംബ്രാഞ്ചിനു നൽകാൻ നീക്കമുള്ളതായി സംശയമുണ്ട്. കേസിൽനിന്ന് പിന്മാറണമെന്ന ഭീഷണി നിലവിലുണ്ട്. പ്രതി പുറത്തുനിന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഭയമുണ്ട്. അതിനാൽ വേഗം അറസ്റ്റ് വേണമെന്നും മാധ്യമങ്ങളോട് ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.