അടൂർ: ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 109.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആനയടി-കൂടൽ റോഡിനെച്ചൊല്ലി സി.പി.എം-സി.പി.ഐ പോര് മുറുകുന്നു. എം.എൽ.എയുടെ അസാന്നിധ്യത്തിൽ മന്ത്രി ജി. സുധാകരൻ റോഡിെൻറ നിർമാണപുരോഗതി വിലയിരുത്താനെത്തി. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ജില്ല അതിർത്തിയായ വെള്ളച്ചിറയിൽ എത്തിയ മന്ത്രിയെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളും ചേർന്ന് സ്വീകരിച്ചു. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിെൻറ നിർമാണ പ്രവർത്തനം ഞായറാഴ്ചയാണ് ആരംഭിച്ചത്. ധനമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും സി.പി.എം നേതാക്കൾ നൽകിയ നിവേദനത്തെ തുടർന്നാണ് റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതെന്ന് ഏരിയ നേതൃത്വം അവകാശപ്പെട്ടതിന് പിന്നാലെ ചിറ്റയം ഗോപകുമാറും റോഡ് നിർമാണത്തിെൻറ പിതൃത്വം ഏറ്റെടുക്കാൻ രംഗത്ത് വന്നത് സി.പി.എമ്മിനെ ചൊടിപ്പിച്ചു. എം.എൽ.എയുടെ അവകാശവാദം ഒഴിവാക്കാൻ ലളിതമായ രീതിയിലുള്ള ഉദ്ഘാടന ചടങ്ങുപോലും ഒഴിവാക്കാൻ സി.പി.എം നേതൃത്വം നിർദേശിച്ചു. െകാട്ടവഞ്ചി തുഴച്ചിലുകാരെ ആദരിച്ചു കോന്നി: ജീവൻ പണയംെവച്ച് ആയിരത്തിലധികം പേരെ പുതുജീവിതത്തിലേക്ക് കരകയറ്റിയ അടവി െകാട്ടവഞ്ചിയിലെ തുഴച്ചിലുകാരെ കോന്നി ജനമൈത്രി പൊലീസ് ആദരിച്ചു. കോന്നി പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് കോന്നി സി.ഐ എസ്. അഷാദ് പ്രളയമേഖലകളിൽ നേരിട്ട അനുഭവങ്ങൾ പങ്കുെവച്ച് ഉദ്ഘാടനം ചെയ്തു. തുഴച്ചിലുകാരായ രാജപ്പൻ, രവി, ബാബു, സണ്ണി. അഴകൻ, സത്യപാലൻ, ഡ്രൈവർ സജി ചന്ദ്രൻ എന്നിവരെ ആദരിച്ചു. എസ്.ഐമാരായ ഇ. ബാബു, കിരൺ, സുഗതൻ, നജീബ് ഖാൻ, പൊലീസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം കെ.എസ്. അജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.