വൈദ്യുതി ബോർഡ് ജീവനക്കാരനെ ഓഫിസിൽ കയറി വെട്ടാൻ ശ്രമം

ചെറുതോണി: വൈദ്യുതി ബോർഡ് ജീവനക്കാരനെ കരാറുകാരൻ വാക്കത്തിക്ക് വെട്ടാൻ ശ്രമിച്ചതായി പരാതി. വൈദ്യുതി ബോർഡ് ഡാം റിസർച് ആൻഡ് സേഫ്റ്റി അസി.എക്സി. എൻജിനീയറുടെ സബ്ഡിവിഷൻ ഓഫിസ് ൈഡ്രവർ ജി. ബാബുവിനെയാണ് വൈദ്യുതി ബോർഡ് താൽക്കാലിക കരാറുകാരൻ വെട്ടാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ന് വാഴത്തോപ്പിലായിരുന്നു സംഭവം. ഇടുക്കി അണക്കെട്ടിന് മുകളിൽനിന്ന് ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ അസി. എക്സി. എൻജിനീയറെ ഓഫിസിലേക്ക് കൊണ്ടുവരുകയായിരുന്നു. വാഴത്തോപ്പ് ജങ്ഷനിലെ കോഫിഹൗസിൽ ഭക്ഷണം കഴിക്കുന്നതിന് കടയുടെ മുന്നിൽ വാഹനം നിർത്തിയിട്ടു. വാഹനം പാർക്ക് ചെയ്തതിന് സമീപമായി കരാറുകാര​െൻറ വാഹനം കിടപ്പുണ്ടായിരുന്നു. കോഫിഹൗസിൽനിന്ന് ഇറങ്ങിയ കരാറുകാരൻ ത​െൻറ വാഹനം വിലങ്ങിയാണ് വൈദ്യുതി ബോർഡ് വാഹനം ഇട്ടിരിക്കുന്നതെന്ന് പറഞ്ഞ് ബഹളംവെച്ചു. പെെട്ടന്ന് വൈദ്യുതി വകുപ്പി​െൻറ വാഹനം മാറ്റിക്കൊടുക്കുകയും കരാറുകാരൻ വാഹനവുമായി പോകുകയും ചെയ്തു. പിന്നീട് കരാറുകാരൻ അസി.എക്സി. എൻജിനീയറുടെ ഓഫിസിൽ വാഹനവുമായെത്തി ഷെഡിൽ കിടന്ന ഓഫിസറുടെ ഔദ്യോഗിക വാഹനം വിലങ്ങി. വാഹനം എടുത്ത് മാറ്റാൻ ഓഫിസർ പറഞ്ഞിട്ടും ഇയാൾ കൂട്ടാക്കിയില്ല. ഒാഫിസ് മുറ്റത്ത് നിന്നിരുന്ന ൈഡ്രവർ ബാബുവിനെ കരാറുകാരൻ വന്ന വാഹനത്തിൽ സൂക്ഷിച്ചിരുന്ന വാക്കത്തിയെടുത്ത് വെട്ടാനും ശ്രമിച്ചു. പ്രാണരക്ഷാർഥം ഒാഫിസിനു ചുറ്റും ഓടിയ ബാബുവിനെ അസി. എക്സി. എൻജിനീയർ ത​െൻറ ഓഫിസിനുള്ളിൽ കയറ്റി പൂട്ടിയിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാബു ഇടുക്കി സി.െഎക്ക് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. പരിപാടികൾ ഇന്ന് നെടിയശാല പള്ളി: എട്ടുനോമ്പാചരണവും പിറവിത്തിരുനാളും; ആഘോഷമായ കുർബാന - രാവിലെ 10.30 പുതുപ്പരിയാരം ശ്രീധർമശാസ്ത്ര ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -രാവിലെ 7.00 നാഗപ്പുഴ പള്ളി: എട്ടുനോമ്പും പിറവിത്തിരുനാളും; വചന പ്രഘോഷണം -രാവിലെ 10.00 മുള്ളരിങ്ങാട് സ​െൻറ് മേരീസ് യാക്കോബായ പള്ളി: എട്ടുനോമ്പാചരണം; ധ്യാന പ്രസംഗം -രാവിലെ 9.30 അവശ്യസാധനങ്ങൾ കൈമാറും തൊടുപുഴ: സലീം ആർക്കേഡിലെ താമസക്കാർ പ്രളയദുരിത ബാധിതർക്കായി തയാറാക്കിയ അവശ്യസാധനങ്ങളുടെ കിറ്റ് തിങ്കളാഴ്ച മൂന്നിന് ആർക്കേഡിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. ഇടുക്കി എക്സൈസ് െഡപ്യൂട്ടി കമീഷണർ എം.എസ്. ജോസഫി​െൻറ സാന്നിധ്യത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ യൂസുഫ് വിതരണത്തിനായി സാധനങ്ങൾ ഏറ്റുവാങ്ങും. വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ മിനി മധു നിർവഹിക്കും. സലീം ആർക്കേഡി​െൻറ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയുടെ ചെക്ക് വി.െക. സെയ്തുമുഹമ്മദ് തഹ്സിൽദാർക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.