പ്രളയത്തിൽ മുങ്ങിയ കോട്ടയം-കുമരകം റോഡ്​ തകർന്നു; ഭീതിയിൽ വാഹനയാത്രക്കാർ

േകാട്ടയം: പ്രളയത്തില്‍ മുങ്ങിയ കോട്ടയം-കുമരകം റോഡ് തകർന്നു. സംരക്ഷണഭിത്തിയില്ലാത്ത റോഡി​െൻറ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴുമോയെന്ന ഭീതിയും വിെട്ടാഴിയുന്നില്ല. ബസ് സര്‍വിസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍, മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ആറിനോടുചേര്‍ന്നുള്ള ഭാഗങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണ്. വെള്ളപ്പൊക്കത്തിൽ റോഡി​െൻറ പലഭാഗത്തെയും സംരക്ഷണഭിത്തികൾക്ക് ബലക്ഷയം നേരിട്ടുണ്ട്. അറുപറ ആറി​െൻറ തീരത്തെ കല്‍ക്കെട്ട് തകർന്ന് വെള്ളം കരകവിഞ്ഞ് റോഡിലേക്ക് ഇരച്ചുകയറിയിരുന്നു. ഇതിനുസമീപത്തെ ഇല്ലിക്കല്‍ കവലയിലെ റോഡ് പൂർണമായും തകർന്നു. മീനച്ചിലാര്‍ കരകവിഞ്ഞ് ജങ്ഷനിലെത്തിയോടെ ദിവസങ്ങളോളം വെള്ളംകയറിക്കിടന്ന് ചെറിയ കുഴിപോലും വലിയ ഗർത്തമായി മാറി. വാഹനയാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണ് റോഡി​െൻറ പലഭാഗത്തുമുള്ളത്. വിനോദസഞ്ചാര മേഖലയായ കുമരകത്തേക്കുള്ള റോഡി​െൻറ പലഭാഗത്തും മരങ്ങള്‍ കടപുഴകിക്കിടക്കുന്നതും വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. ഇല്ലിക്കൽ മുതൽ കുമരകം വരെയുള്ള മിക്കയിടങ്ങളിലും വലിയകുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ബസ്സ്റ്റോപ്പും ഒേട്ടറെ വ്യാപാര സ്ഥപനങ്ങളും പ്രവർത്തിക്കുന്ന സ്ഥലത്താണ് കുഴികളെന്നതിനാൽ കാൽനടക്കാരും ബുദ്ധിമുട്ടുന്നു. അറുപറയിൽ സംരക്ഷണഭിത്തി തകർന്നഭാഗത്ത് ബാരിക്കേഡ് തീർത്തതിനാൽ റോഡിന് വീതികുറവാണ്. ഇരുവശത്തും വരുന്ന വാഹനങ്ങൾ റോഡി​െൻറ ഒരേ ഭാഗത്തുകൂടിയാണ് പോകുന്നത്. റോഡ് വികസനത്തിന് 165 കോടിയും കൽക്കെട്ട് നിർമാണത്തിന് ഒന്നരക്കോടിയും വകയിരുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പാലങ്ങളും കലുങ്കുകളും അപകടാവസ്ഥയിൽ കാലപ്പഴക്കത്താൽ കോട്ടയം-കുമരകം റോഡിലെ പാലങ്ങളും കലുങ്കുകളും അപകടഭീഷണിയിലാണ്. കവണാറ്റിൻകര ബാങ്ക് പടിയിലെ മൂലേപ്പുര ഭാഗത്തെ രണ്ട് കലുങ്കുകളും ആറ്റാമംഗലം പള്ളിക്കുസമീപത്തെ കോണത്താറ്റ് പാലവും ബോട്ട് ജെട്ടി പാലവുമാണ് അപകടഭീതി വിതക്കുന്നത്. ചക്രംപടി പാലത്തിനു നടുവിൽ കോൺക്രീറ്റ് അടർന്ന് വിള്ളൽ വീണതിനെത്തുടർന്ന് തകരാർ പരിഹരിച്ചിരുന്നു. കാലപ്പഴക്കത്താൽ ബലക്ഷയംനേരിടുന്ന കോണത്താറ്റുപാലം പൊളിച്ചുപണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമരകം പാതയിെല ഏറ്റവും വീതികുറഞ്ഞ പാലമാണിത്. ഇവിടെ വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് പതിവുകാഴ്ചയാണ്. റോഡ് വികസനത്തിനൊപ്പം പാലത്തി​െൻറ വീതികൂട്ടാൻ പദ്ധതിയിെട്ടങ്കിലും നടപ്പായിട്ടില്ല. ബോട്ട് ജെട്ടി പാലത്തി​െൻറ പ്രവേശനപാതയോടുചേർന്ന് കോൺക്രീറ്റ് കമ്പി തെളിഞ്ഞുനിൽക്കുകയാണ്. ഭാരവാഹനങ്ങൾ കയറുമ്പോൾ പാലത്തിന് കുലുക്കമുണ്ട്. കവണാറ്റിൻകര ഭാഗത്തെ കലുങ്കുകളുടെ അടിവശം കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ചും ഒടിഞ്ഞും തൂങ്ങിയ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.