ഉരുൾപൊട്ടലി​െൻറ നടുക്കം മാറാതെ പച്ചടി പത്തുവളവ് നിവാസികൾ

നെടുങ്കണ്ടം: ആഗസ്റ്റ് 15 നുണ്ടായ . കനത്ത നാശംവിതച്ച ഉരുൾപൊട്ടൽ നെടുങ്കണ്ടം പഞ്ചായത്ത് 21ാം വാർഡായ പത്തുവളവിൽ താറാവിളയിൽ കുടുംബത്തെ കണ്ണീരിലാഴ്ത്തി. പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), മകൻ ജയ​െൻറ ഭാര്യ ജോളി എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. മകൻ ജയൻ, കൊച്ചുമകൻ എബിൻ എന്നിവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ മലയും മരങ്ങളും നിരങ്ങി വന്ന്്് വീടിനെ മണ്ണിലേക്ക് അമർത്തുകയായിരുന്നു. ജയൻ ഉൾപ്പെടെ അഞ്ചുപേർ വീട്ടിൽ ഉണ്ടായിരുന്നു. നെടുങ്കണ്ടത്ത് നിെന്നത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ അര മണിക്കൂറിനുള്ളിൽ പീറ്ററിനെ അടുക്കള ഭാഗത്തുനിന്ന് കണ്ടെത്തി. റോസമ്മ, ജോളി എന്നിവരെ രണ്ട് മണിക്കൂറിനുശേഷമാണ് വീടിന് മുൻഭാഗത്ത് മണ്ണിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്. ജയ​െൻറ മകൻ എബിനും പീറ്ററും ഒരുമുറിയിൽ രണ്ട് കട്ടിലിൽ കിടക്കുകയായിരുന്നു. കല്ല് ഉരുണ്ടുവരുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ആ മുറിയിലെ അലമാരയും ജനലും രണ്ട് വശത്തേക്ക് മറിയുന്നതായി എബിൻ കണ്ടു. എങ്ങനെയോ പുറത്തിറങ്ങിയപ്പോഴേക്കും വീട് മണ്ണിൽ അമർന്നുകഴിഞ്ഞിരുന്നു. ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം നെടുങ്കണ്ടത്ത് കമ്പ്യൂട്ടർ പഠനത്തിലാണ് എബിൻ. ജ്യേഷ്ഠൻ അരുൺ ഒന്നര വർഷമായി ദുബൈയിലാണ്. ആദ്യം ആശുപത്രി വിട്ട എബിൻ കൂട്ടുകാര​െൻറ വീട്ടിലായിരുന്നു. പിതാവ് ആശുപത്രിയിൽനിന്ന് വന്നശേഷം മൈനർ സിറ്റിയിലുള്ള ബന്ധുവി​െൻറ വീട്ടിലാണ് താമസം. ഇവരുടെ വീടിരുന്ന സ്ഥലം പോലും നിശ്ചയമില്ലാത്ത വിധം വെള്ളം വറ്റിയ വലിയ തോടുപോലെയായി. വീടിന് മുകൾ ഭാഗത്തുണ്ടായിരുന്ന വള്ളാന്തോട്ടം മോഹന​െൻറ ഒരേക്കർ സ്ഥലവും വീടും വീട്ടുപകരണങ്ങളും മണ്ണിനടിയിലായി. പ്രദേശെത്ത വരകുകാലാപ്പടി കാരുവേലിപ്പടി റോഡി​െൻറ പച്ചടി റേഷൻകട ഭാഗത്തേക്കുള്ള കോൺക്രീറ്റ് റോഡ് പൂർണമായി തകർന്നു. റോഡ് നഷ്ടമായതോടെ സമീപത്തെ മറ്റ് മൂന്ന്്് കുടുംബങ്ങളുടെ വഴി നഷ്ടമായി. ഇപ്പോൾ സമീപത്തെ തോട്ടത്തിലൂടെ താൽക്കാലിക വഴി തെളിച്ചാണ് നടക്കുന്നത്. ഡാം തുറന്നപ്പോൾ ഒഴുകിപ്പോയത് വിവാദങ്ങളുടെ തടയണ ചെറുതോണി: ഇടുക്കി അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളത്തിൽ തകർന്നത് ജില്ല പഞ്ചായത്തി​െൻറ വിവാദമായ തടയണയും. 2009 ൽ 50,16,857 രൂപ െചലവഴിച്ചാണ് തടയണ നിർമിച്ചത്. ടൂറിസം പ്രമോഷ​െൻറ പേരിൽ ജില്ല പഞ്ചായത്ത് ചെറുതോണി പുഴയിൽ തടയണ നിർമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ബോട്ടിങ് ഉൾപ്പെടെ കാര്യങ്ങൾക്കായാണ് തടയണ നിർമിച്ചത്. അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന മേരി സിറിയക്കി​െൻറ നേതൃത്വത്തിൽ തടയണയോട് ചേർന്ന് പാർക്ക് നിർമിച്ച് െചലവാകുന്ന തുക പ്രവേശന ഫീസിലൂടെ ഈടാക്കാനും തീരുമാനിച്ചു. 2000 ഫെബ്രുവരി 23 ന് നിർമാണം ആരംഭിച്ചു. എട്ടുമാസം കൊണ്ട് മൂന്ന് വകുപ്പുകളിൽ നിന്നായി മൂന്ന് എൻജിനീയർമാരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണ പ്രവർത്തനം. അനുബന്ധ പണികളടക്കം പൂർത്തിയായെങ്കിലും ജില്ല പഞ്ചായത്തിന് ബോട്ടുവാങ്ങാൻ കഴിഞ്ഞില്ല. ഇതിനിെട പ്രസിഡൻറി​െൻറ കാലാവധി കഴിഞ്ഞു. ഇതോടെ തടയണ അനാഥമായി. പാർക്കിനുവേണ്ടി നീക്കിെവച്ചിരുന്ന സ്ഥലം മണ്ണിട്ടുനികത്തി ബസ് സ്റ്റാൻഡിന് കൊടുത്തു. തടയണ ചെറുതോണിയിലെ അലക്ക് തൊഴിലാളികൾക്ക് തുണി അലക്കാൻ മാത്രം ഉപകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.