ഡീസൽ ക്ഷാമം: കൂടുതൽ സർവിസുകൾ മുടങ്ങുന്നു പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട​​ണം -​എം.ഡി

കോട്ടയം: ഡീസൽ, ടയർ ക്ഷാമം രൂക്ഷമായതോടെ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്. സംസ്ഥാനത്തെ മിക്ക ഡിപ്പോകളിലും വെള്ളിയാഴ്ചയും ഹ്രസ്വ-ദീർഘദൂര സർവിസുകൾ മുടങ്ങി. ദേശസാത്കൃത റൂട്ടുകളിലും മധ്യകേരളത്തിലെ കിഴക്കൻ മേഖലകളിലുമാണ് യാത്രാദുരിതമേറെ. കോട്ടയം, പത്തനംതിട്ട, ഇടുക്കി ഡിപ്പോകളിൽനിന്നുള്ള പല സർവിസുകളും നിലച്ചു. കോട്ടയത്തുനിന്ന് സമീപ ജില്ലകളിലേക്കുള്ള മിക്ക സർവിസുകളും അയക്കുന്നില്ല. ദീർഘദൂര സർവിസുകളും ഇതിൽ ഉൾപ്പെടും. കോട്ടയം-കുമളി, കോട്ടയം-എറണാകുളം, െതാടുപുഴ-പാലാ-ഇൗരാറ്റുപേട്ട റൂട്ടുകളിലും സർവിസുകൾ മുടങ്ങി. കോട്ടയം-കൊട്ടാരക്കര റൂട്ടിലും ബസുകൾ ഭാഗികമാണ്. ഇതോടൊപ്പം ഒാർഡിനറി സർവിസുകളും കൂട്ടത്തോടെ നിരത്തിൽനിന്ന് അപ്രത്യക്ഷമാകുകയാണ്. ലാഭകരമല്ലാത്ത സർവിസുകൾ വേണ്ടെന്നാണ് മാനേജ്മ​െൻറി​െൻറ നിലപാട്. മലബാർ മേഖലയിലും സർവിസ് ഭാഗികമാണ്. അതിനിടെ ഡീസൽ, ടയർ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടേട്ടയെന്ന് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതിസന്ധിയേറെയുണ്ട്. പരിഹരിക്കാൻ സർക്കാർ ഇടപെടെട്ട. ഇക്കാര്യത്തെക്കുറിച്ച് സർക്കാർ ഒന്നും ചോദിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു. കോർപറേഷനെ രക്ഷിക്കാനുളള നടപടിയുമായി മുന്നോട്ട് പോകും. നിലപാടിൽ ഒരുമാറ്റവും വരുത്തില്ല. ഒാർഡിനറി ബസുകളിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സിംഗിൾ ഡ്യൂട്ടി സംവിധാനം യാത്രക്ലേശം രൂക്ഷമാക്കുമെന്ന പ്രചാരണം ശരിയല്ല. ഇതെല്ലാം ചിലരുടെ സൃഷ്ടിയാണ്. എട്ടുമണിക്കൂർ ജോലി കഴിയുേമ്പാൾ അടുത്തയാൾ ഡ്യൂട്ടിക്ക് കയറും -പിന്നെങ്ങനെ പ്രതിസന്ധിയുണ്ടാകും -അദ്ദേഹം ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.