കോട്ടയം: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഔദ്യോഗിക യാത്രയയപ്പുകൾ ഒഴിവാക്കി ഡോ. ബാബു സെബാസ്റ്റ്യൻ എം.ജി സർവകലാശാലയുടെ പടിയിറങ്ങി. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി െവള്ളിയാഴ്ചയാണ് ഡോ. ബാബു സെബാസ്റ്റ്യൻ മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പദവിയിൽനിന്ന് വിരമിച്ചത്. പ്രഫ. സാബു തോമസിന് വി.സിയുെട ചുമതല അദ്ദേഹം കൈമാറി. തുടർന്ന് പ്രഫ. സാബു തോമസ്, രജിസ്ട്രാർ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നൽകിയ പൂച്ചെണ്ട് ഏറ്റുവാങ്ങിയായിരുന്നു മടക്കം. ഭാര്യ മൂവാറ്റുപുഴ നിർമല കോളജിലെ മലയാള വിഭാഗം മേധാവി ഡോ. ലിസി ജോസഫിനൊപ്പം സ്വന്തം കാറിലായിരുന്നു പാലായിലെ വീട്ടിലേക്കുള്ള യാത്ര. നേരത്തേ വി.സിയുടെ ഓഫിസിലെത്തി അധ്യാപക, അനധ്യാപക, വിദ്യാർഥി സംഘടനാ നേതാക്കൾ, പ്രിൻസിപ്പൽമാർ, ജീവനക്കാർ എന്നിവർ ബാബു സെബാസ്റ്റ്യന് ആശംസകൾ നേർന്നിരുന്നു. വ്യാഴാഴ്ച സിൻഡിക്കേറ്റ് യോഗം ചേർന്ന് യാത്രയയപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.