മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാളിന്​ ഇന്ന്​ തുടക്കം

േകാട്ടയം: മണര്‍കാട് സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിെല പ്രസിദ്ധമായ എട്ടുനോമ്പ് തിരുനാളിന് ശനിയാഴ്ച തുടക്കം. വൈകീട്ട് നാലിന് കൊടിയേറും. തിരുവഞ്ചൂരിൽനിന്നാണ് െകാടിമരം എത്തിക്കുന്നത്. നാലിന് ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനവും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നവതി ആഘോഷവും നടക്കും. ആറിന് ഉച്ചക്ക് 12ന് പള്ളിയില്‍നിന്ന് കുരിശുപള്ളികള്‍ ചുറ്റി മണര്‍കാട് കവല വഴി റാസയുണ്ടാകും. ഏഴിന് രാവിലെ 11.30നാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന നടതുറക്കല്‍ ചടങ്ങ്. ഏട്ട് ദിവസം നീളുന്ന പെരുന്നാളി​െൻറ വിവിധ ദിവസങ്ങളിൽ മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ തീമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ മൂന്നിന്മേല്‍ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച പെരുന്നാളിനോടനുബന്ധിച്ച് തുറന്ന പൊലീസ് കൺട്രോൾ റൂമി​െൻറയും െറസിഡൻറ് അസോസിയേഷനും ജനൈമത്രി പൊലീസും ചേർന്ന ്നടപ്പാക്കുന്ന സൗജന്യചുക്കുകാപ്പി വിതരണത്തി​െൻറയും ഉദ്ഘാടനം എ.ഡി.ജി.പി ബി.സന്ധ്യ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.