എൻ.എസ്​.യു പ്രവർത്തകർ സമാഹരിച്ച സാധനങ്ങൾ കോട്ടയത്തെത്തി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മ​െൻറ നേതൃത്വത്തിൽ ഡൽഹിയിൽനിന്ന് നാഷനൽ സ്റ്റുഡൻറ്സ് യൂനിയൻ (എൻ.എസ്.യു) പ്രവർത്തകർ സമാഹരിച്ച സാധനങ്ങൾ കോട്ടയത്തെത്തി. വെള്ളിയാഴ്ച രാവിലെ ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ എത്തിയ സാധനങ്ങൾ കെ.എസ്.യു ജില്ലസെക്രട്ടറി സച്ചിൻ മാത്യു, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി ജയ്സൺ പെരുവേലി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. അരി, പഞ്ചസാര, വസ്ത്രങ്ങൾ, കുടിവെള്ളം ഉൾപ്പെടെയുള്ളവയാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും കുട്ടനാട് മേഖലയിലും ഇവ വിതരണംചെയ്യുമെന്ന് കെ.എസ്.യു േനതാക്കൾ അറിയിച്ചു. വെള്ളിയാഴ്ച ഗുജറാത്തിെല സൂറത്തിൽനിന്നും ശ്രീസായ് സംഘത്തി​െൻറയും മുബൈയിൽനിന്ന് ജെറ്റ് എയർവേസി​െൻറയും വക സാധനങ്ങൾ ട്രെയിനിൽ കോട്ടയത്ത് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.