േകാട്ടയം: എ.ബി. വാജ്പേയിയുടേത് വിസ്മയാവഹമായ നേതൃപാടവമായിരുന്നെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര കോട്ടയത്ത് എത്തിയശേഷം ചേർന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിെൻറ ചട്ടക്കൂടുകൾ ലംഘിക്കാതെയും അതിൽമാത്രം ഒതുങ്ങി നിൽക്കാത്തതുമായിരുന്നു പ്രവർത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഭരണകൂടത്തെ അവഹേളിക്കാൻ മാത്രമുള്ളതല്ലെന്ന് തെളിയിച്ച നേതാവാണ് വാജ്പേയിയെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ. ഹരി അധ്യക്ഷതവഹിച്ചു. ചിതാഭസ്മം നിറച്ച കുടം സംസ്ഥാന പ്രസിഡൻറിൽനിന്നും എൻ. ഹരി ഏറ്റുവാങ്ങി. തുടർന്ന് ബി.ജെ.പി ജില്ല ആസ്ഥാനത്ത് എത്തിച്ചു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, പി.എം. വേലായുധൻ, ബി. രാധാകൃഷ്ണമേനോൻ, ജെ.ആർ. പദ്മകുമാർ, രേണു സുരേഷ്, അഡ്വ. ജയസൂര്യൻ, ഇ.എസ്. ബിജു എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് ഓഫിസിൽനിന്ന് ആരംഭിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്ര നാഗമ്പടത്ത് എത്തും. പൂജകൾക്കും ചടങ്ങുകൾക്കും ശേഷം 11ന് നാഗമ്പടം കടവിൽ നിമജ്ജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.