രേഖകൾ നഷ്​ടപ്പെട്ടവർക്ക്​ ആർ.ടി.ഒ ഒാഫിസുകളിൽ പ്ര​േത്യക സംവിധാനം

കോട്ടയം: പ്രളയത്തിൽ വാഹന രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതുക്കി നൽകാൻ സംസ്ഥാനതലത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ഗതാഗത കമീഷണർ എ.ഡി.ജി.പി കെ. പദ്മകുമാർ. വീട് പ്രളയത്തിൽപെെട്ടന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവുമായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളെ സമീപിച്ചാൽ നഷ്ടമായ രേഖകളുടെ പകർപ്പ് ലഭിക്കും. സൗജന്യമായി നൽകാനാണ് നിർദേശം. ആയിരങ്ങൾക്കാണ് വാഹനങ്ങളും ആർ.സി ബുക്കും ലൈസൻസും നഷ്ടപ്പെട്ടത്. എല്ലാവർക്കും രേഖകൾ നൽകാൻ ആർ.ടി.ഒ ഒാഫിസുകളിൽ സംവിധാനമുണ്ട്. മോട്ടോർ വാഹന വകുപ്പി‍​െൻറ വെബ്സൈറ്റിൽനിന്നോ ഇ-സേവ-അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ ഫോറം എടുക്കണം. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷയിൽ തടസ്സങ്ങെളാന്നും ഇല്ലെങ്കിൽ അന്ന് തന്നെ രേഖകളുടെ പകർപ്പ് സ്വന്തമാക്കാം. ലഭിക്കുന്നവ യഥാർഥ രേഖകൾപോലെ ഭാവിയിലും ഉപയോഗിക്കാം. രേഖകൾ നഷ്പ്പെട്ടവർ ഉടൻ ആർ.ടി.ഒ ഓഫിസിനെ സമീപിക്കണമെന്നില്ല. തിരക്കുകുറഞ്ഞ ശേഷം എത്തിയാലും മതി. പ്രളയകാലത്ത് രേഖകൾ നഷ്ടപ്പെെട്ടന്ന് തെളിയിച്ചാൽ മാത്രം മതിയെന്നും കമീഷണർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.