ജലന്ധർ ബിഷപ്പിനെതിരായ പരാതി: അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുത്തു

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയില്‍നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു. മൂന്നാം തവണയാണ് കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. ബിഷപ്പി​െൻറ മൊഴിയില്‍ വ്യക്തത വരുത്താനും ചില സംശയങ്ങൾ നിവാരണം ചെയ്യാനുമാണ് കന്യാസ്ത്രീയെ വീണ്ടും കണ്ടതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. അന്വേഷണസംഘത്തിന് ബിഷപ് നൽകിയ മൊഴിയിൽ വ്യക്തിവൈരാഗ്യംമൂലമാണ് പരാതിയെന്നാണ് പറഞ്ഞിരുന്നത്. കെട്ടിച്ചമച്ചതാണെന്നും പറഞ്ഞിരുന്നു. താൻ കുറവിലങ്ങാട് മഠത്തിലെത്തിയ തീയതികൾ സന്ദർശ രജിസ്റ്ററിൽനിന്ന് നോക്കി മനസ്സിലാക്കി പരാതി തയാറാക്കുകയായിരുന്നുെവന്നും ഫ്രാേങ്കാ മുളയ്ക്കൽ മൊഴി നൽകിയിരുന്നു. ആദ്യമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ മൊഴി നൽകിയ 2014 മേയ് അഞ്ചിന് താൻ കുറവിലങ്ങാട് മഠത്തിൽ എത്തിയിരുന്നിെല്ലന്നാണ് ബിഷപ്പ് പൊലീസിന് മൊഴി നൽകിയത്. അന്ന് തൊടുപുഴയിലെ മുതലക്കോടത്തുള്ള മഠത്തിലാണ് താമസിച്ചിരുന്നതെന്നാണ് അറിയിച്ചത്. കഴിഞ്ഞദിവസം വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷി​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി സന്ദർശക രജിസ്റ്റർ പരിശോധിച്ചു. ഇതിൽ ബിഷപ് തങ്ങിയതി​െൻറ രേഖകളില്ല. ഇതോടെ ബിഷപ്പി​െൻറ മൊഴി കള്ളമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാൽ, മഠത്തിെല കന്യാസ്ത്രീകൾ രാത്രി ബിഷപ് തങ്ങിയിട്ടുണ്ടെന്നും എന്നാൽ, ഇൗദിവസമാണോ അതെന്ന് ഒാർക്കുന്നില്ലെന്നുമാണ് മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്താനായിരുന്നു െവള്ളിയാഴ്ച പൊലീസ് സംഘം കന്യാസ്ത്രീയെ കണ്ടത്. നേരത്തേ ഇൗദിവസം ബിഷപ്പിെന കുറവിലങ്ങാട് മഠത്തിൽ എത്തിച്ചിരുന്നതായി ഫ്രാേങ്കാ മുളയ്ക്കൽ കേരളത്തിൽ എത്തുേമ്പാൾ സഞ്ചരിച്ചിരുന്ന വാഹനത്തി​െൻറ ഡ്രൈവർ നാസർ മൊഴി നൽകിയിരുന്നു. അതിനിടെ, കേസി​െൻറ തുടർനടപടികൾ ൈവകിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. നേരത്തേ കന്യാസ്ത്രീയുെട മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാനെന്ന േപരിൽ ആഴ്ചകളോളം തെളിവെടുപ്പ് നടത്തിയ അന്വേഷണ സംഘം ഇപ്പോൾ ബിഷപ്പി​െൻറ മൊഴികൾ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്. ഇത് കേസ് ദുർബലമാക്കാനുള്ള ശ്രമത്തി​െൻറ ഭാഗമാണെന്നാണ് ആക്ഷേപം. അന്വേഷണസംഘത്തിനുമേൽ കടുത്ത സമ്മർദമുണ്ടെന്നും ആരോപണമുണ്ട്. അതിനിടെ, കേസി​െൻറ തുടർനടപടി തീരുമാനിക്കാൻ ഞായറാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.