പമ്പാതട​െത്ത പ്രളയത്തിലാഴ്​ത്തിയത്​ ഡാമുകൾ തുറക്കുന്നതിലുണ്ടായ വീഴ്​ച *ദുരന്ത നിവാരണ വിഭാഗത്തി​െൻറ കണക്കുകൾ തെളിവ്​

പത്തനംതിട്ട: പമ്പാതടത്തിൽ ലക്ഷക്കണക്കിന് ജനങ്ങെള പ്രളയദുരന്തത്തിലാഴ്ത്തിയത് ഡാമുകൾ തുറക്കുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും വന്ന വീഴ്ച. 500 ഒാളം ഉരുൾപൊട്ടലുകളാണ് വെള്ളപ്പൊക്കം നിയന്ത്രണാതീതമാക്കിയതെന്ന വാദം ദുരന്തനിവാരണ വിഭാഗത്തി​െൻറ കണക്കുകൾ പുറത്തുവന്നതോടെ പൊളിയുകയാണ്. പത്തനംതിട്ട ജില്ലയിൽ ജനവാസ മേഖലയിൽ വലുതെന്ന് പറയാവുന്ന 16 ഉരുൾപൊട്ടലുകളെ ഉണ്ടായിട്ടുള്ളൂ എന്നാണ് ജില്ല ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കുന്നത്. 30 ഒാളം ചെറിയ ഉരുൾപൊട്ടലുകളുമുണ്ടായി. വടശേരിക്കര മുതൽ കുട്ടനാട്വരെ 1000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശത്ത് ഗുരുതര സ്ഥിതി വിശേഷം ഉണ്ടാക്കിയത് ഡാമുകൾ തുറക്കുന്നതിൽ കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും വരുത്തിയ വീഴ്ചയാണെന്ന വാദം ഉറപ്പിക്കുന്നതാണ് ഇൗ കണക്ക്. സംസ്ഥാനത്തെ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയിൽ ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടുക്കിയിലേതുപോലെ റൂട്ട് മാപ്പ് നിശ്ചയിക്കലോ കാര്യമായ മുന്നറിയിപ്പുകളോ ഉണ്ടായില്ല. കക്കി ഡാമിൽ പരമാവധി ജലനിരപ്പിനടുത്ത് എത്തിയപ്പോൾ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എട്ടിന് വൈകീട്ടായിരുന്നു അത്. അതു കഴിഞ്ഞ് 24 മണിക്കൂർ കഴിയാതെ ഡാം തുറക്കരുതെന്ന നിബന്ധന പാലിക്കാതെ ഒമ്പതിന് ഉച്ചക്ക് ഡാം തുറന്നു. കണക്ക് കൂട്ടലുകൾ തെറ്റിച്ച് മഴ കനത്തതോടെ 12 മുതൽ 10 അടിവരെയാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതോടെ വൻ വെള്ളപ്പാച്ചിലാണ് ഉണ്ടായത്. 13നും 14നും ശബരിമല പമ്പ ത്രിവേണിയിൽ വൻ വെള്ളപ്പൊക്കമുണ്ടായപ്പോഴും ജനവാസ കേന്ദ്രങ്ങളിൽനിന്ന് ആൾക്കാരെ ഒഴിപ്പിക്കാൻ കാര്യമായ നടപടികളുണ്ടായില്ല. വനമേഖലയിൽ ജലനിരപ്പ് 40 അടിയിലേറെ ഉയർന്നിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ വെള്ളം ഉയർന്നപ്പോൾ മാത്രമാണ് ഒഴിഞ്ഞുപോകണമെന്ന അറിയിപ്പുമായി അധികൃതരെത്തിയത്. വടശ്ശേരിക്കര, റാന്നി എന്നിവിടങ്ങളിൽ വെള്ളം പൊങ്ങിയപ്പോഴും ചെങ്ങന്നൂർ, കുട്ടനാട് മേഖലയിൽ ഒഴിപ്പിക്കൽ നടപടികളുണ്ടായില്ല. 13ന് രാത്രി 12 മണിയോടെയാണ് റാന്നിയിൽ വെള്ളം ഉയർന്നു തുടങ്ങിയത്. 14ന് ൈവകുന്നേരമാണ് ആറന്മുളമേഖല മുങ്ങിത്തുടങ്ങിയത്. 15ന് ചെങ്ങന്നൂരും 16ന് കുട്ടനാടും മുങ്ങി. രണ്ടടി കൂടി ജലനിരപ്പ് ഉയർന്നിരുന്നുവെങ്കിൽ നിരവധി ജീവനുകൾ പൊലിഞ്ഞേനെയെന്ന് പത്തനംതിട്ട കലക്ടർ തന്നെ സമ്മതിക്കുന്നുണ്ട്. പലവീടുകളിലും രണ്ടാം നിലയിൽ അഭയം തേടിയവരുടെ കഴുത്തറ്റംവരെ വെള്ളത്തിൽ മുങ്ങിയിരുന്നു. 18മുതലാണ് ജില്ലയിൽ രക്ഷാ പ്രവർത്തനം സജീവമായത്. വെള്ളത്തിൽ കിടക്കുന്ന ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണജോർജ് എം.എൽ.എ തന്നെ വിലപിക്കുന്ന കാഴ്ചയാണ് 17ന് ആറന്മുള തെക്കേമലയിൽ കാണാനായത്. ബിനു.ഡി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.