സുന്നഹദോസിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കണമെന്ന് യാക്കോബായ അൽമായ ഫോറം

കോലഞ്ചേരി: സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസിലെടുത്ത തീരുമാനങ്ങൾ ഉടൻ നടപ്പാക്കാൻ സഭ നേതൃത്വം തയാറാകണമെന്ന് യാക്കോബായ അൽമായ ഫോറം നേതൃയോഗം ആവശ്യപ്പെട്ടു. േശ്രഷ്ഠ ബാവയെ മറയാക്കി സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, സഭാ ട്രസ്റ്റി തമ്പുജോർജ്, േശ്രഷ്ഠ ബാവയുടെ സെക്രട്ടറി ഫാ. ഷാനുപൗലോസ് എന്നിവർ ചേർന്ന് തീരുമാനങ്ങൾ അട്ടിമറിക്കുകയാണ്. സുന്നഹദോസ് സെക്രട്ടറിയെ ബ്ലാക്ക് മെയിൽ ചെയ്താണ് ഇവർ കൂടെ കൂട്ടിയിരിക്കുന്നത്. സഭ സെക്രട്ടറി, ട്രസ്റ്റി, വൈദിക ട്രസ്റ്റി, സുന്നഹദോസ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ അടിയന്തരമായി തെരഞ്ഞെടുക്കണം. മലങ്കര അസോസിയേഷൻ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വരെ താൽക്കാലികമായി അഡ്ഹോക് കമ്മിറ്റിയെ ചുമതല ഏൽപിക്കണം. സഭയുടെ കണക്കും ബജറ്റും മിനിറ്റ്സും കൃത്യമാക്കി നിലവിലെ ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങണം. നഷ്ടപ്പെട്ട പള്ളികൾ തിരിച്ചുപിടിക്കുമെന്ന് ഒരുവർഷമായി വീരവാദം മുഴക്കുന്ന സഭ നേതൃത്വം ഇക്കാര്യത്തിൽ ആത്മാർഥത തെളിയിക്കണമെന്നും അൽമായ ഫോറം ആവശ്യപ്പെട്ടു. രക്ഷാധികാരി മാത്തച്ചൻ തുകലൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പോൾ വർഗീസ്, ലീഗൽ അഡ്വൈസർ അഡ്വ. സാബു തൊഴുപ്പാടൻ, എൽദോ മാമലശ്ശേരി, ഐസക് മീനങ്ങാടി, അഡ്വ.എബി ചെറിയാൻ, ബേസിൽ വർഗീസ് കോതമംഗലം, വി.ജെ. പൗലോസ് ആരക്കുന്നം തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.