മർദനത്തിനിരയായ കെവി​െൻറ ബന്ധു അനീഷ് ചികിത്സ തേടി

ഗാന്ധിനഗർ: കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട മാന്നാനം സ്വദേശി അനീഷ് കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വലത് കണ്ണിന് ശക്തമായ വേദനയും കാഴ്ചക്ക് ബുദ്ധിമുട്ടും നേരിട്ടതിനെ തുടർന്നാണ് നേത്രരോഗ വിഭാഗത്തിലെത്തിയത്. ഞായറാഴ്ച പുലർച്ച കെവിനെ തട്ടിക്കൊണ്ടുപോയ സംഘം ബന്ധുവായ അനീഷിനെയും വാഹനത്തിൽ തെന്മലയിലേക്ക് കൊണ്ടുപോവും വഴിയാണ് മർദിച്ചത്. വലത് കണ്ണിനേറ്റ മർദനമാണ് വേദനക്കും കാഴ്ച മങ്ങലിനും കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.