പീരുമേട് (ഇടുക്കി): പ്രണയവിവാഹത്തെ തുടർന്ന് കെവിൻ കൊല്ലപ്പെട്ട കേസിലെ പ്രതി കാർ ഉടമ പുനലൂർ ഇളമ്പലിൽ ടിറ്റു ഭവനിൽ ടിറ്റു ജെറോം (23) ഒളിവിൽ കഴിഞ്ഞത് മൂന്നാറിൽ. ഇവിടെ നിന്ന് കുമളിയിൽ എത്തിയ ടിറ്റു തന്നെ പൊലീസ് അന്വേഷിക്കുന്നത് മാധ്യമങ്ങളിൽനിന്ന് മനസ്സിലാക്കി പിടിയിലാകുന്നതിന് മുമ്പ് കോടതിയിൽ കീഴടങ്ങാൻ ബുധനാഴ്ച വൈകീട്ട് മൂന്നിന് പീരുമേട്ടിലെ അഭിഭാഷകെൻറ ഓഫിസിൽ എത്തുകയായിരുന്നു. കേസ് പരിഗണിക്കുന്നതിനുള്ള അധികാര പരിധിയിലല്ലാത്തതിനാൽ അഭിഭാഷകൻ മുഖേന ടിറ്റു നൽകിയ കീഴടങ്ങൽ ഹരജി പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. ഇയാളെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി. പീരുമേട് പൊലീസ് ഇയാളെ ഏറ്റുവാങ്ങുമ്പോൾ കോട്ടയം പൊലീസും സ്ഥലത്തെത്തി. പുനലൂരിൽ കാർ വാടകക്ക് നൽകുന്നയാളാണ് ടിറ്റു. ഇയാളുടെ ഐ ട്വൻറി കാറും കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്നു. ടിറ്റുവാണ് കാർ ഓടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.