കുമളി: രണ്ട് വാഹനങ്ങളിൽ ഇടിച്ച കാർ തേക്കടി കവലയിൽ നാട്ടുകാർ തടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് കുമളി എസ്.ഐയുടെ നേതൃത്വത്തിൽ പിന്നീട് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വൈകീട്ട് 7.30ഒാടെയാണ് സംഭവം. സഹപ്രവർത്തകെൻറ യാത്രയയപ്പ് പരിപാടിയിൽ പെങ്കടുത്ത് മടങ്ങിയ പെരുവന്താനം സ്റ്റേഷനിലെ രണ്ട് പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. തേക്കടി കവലയിൽെവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പഞ്ചായത്തുവക വാഹനത്തിലും പിന്നീട് ഇരുചക്രവാഹനത്തിലും തട്ടി. തുടർന്നാണ് നാട്ടുകാർ പൊലീസുകാരുടെ വാഹനം തടഞ്ഞത്. വാഹനത്തിൽ പരിശോധന നടത്തിയ നാട്ടുകാരിൽ ചിലർ ഇതിനുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പിയും ഗ്ലാസുകളും വാഹനത്തിന് മുകളിലെടുത്തുവെച്ചതോടെ കാഴ്ച കാണാൻ നാട്ടുകാരും തടിച്ചുകൂടി. കാർ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി നെടുങ്കണ്ടം: കാർ നിയന്ത്രണംവിട്ട് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. കുട്ടികൾ അടക്കം വീടിനുള്ളിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയിൽ മുണ്ടിയെരുമ ദേവഗിരി റോഡിൽ ഈട്ടിക്കൽ ജലീലിെൻറ വീട്ടിനുള്ളിലേക്കാണ് കാർ ഇടിച്ചുകയറിയത്. രണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. മുണ്ടിയെരുമ എണ്ണശേരിൽ മനോജിെൻറ വാഹനമാണ് അപകടത്തിൽപെട്ടത്. കാറിലെ യാത്രക്കാർക്കും പരിക്കില്ല. വീടിെൻറ മുൻവശത്തെ ഭിത്തിയും വാതിലും തകർത്താണ് കാർ അകത്തേക്ക് കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.