നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചർച്ച ചെയ്യും. പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ അഞ്ച് കോൺഗ്രസ് അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമവും കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. ഇതിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ കോൺഗ്രസ് അംഗങ്ങൾ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ കഴിഞ്ഞ ദിവസം നേരിൽകണ്ട് നോട്ടീസ് നൽകാനുള്ള കാരണങ്ങൾ വിശദീകരിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാറിയില്ലെങ്കിൽ രാജിയെന്ന ഭീഷണിയിലാണ് അഞ്ച് കോൺഗ്രസ് അംഗങ്ങളും. കഴിഞ്ഞ 19ന് ഇടുക്കി ഡി.സി.സി ഓഫിസിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാറിനെയും വിളിച്ച് ചർച്ച നടത്തുന്നതിന് ഡി.സി.സി തീരുമാനിച്ചെങ്കിലും നടന്നിരുന്നില്ല. വൈസ് പ്രസിഡൻറ് ഷേർളി വിത്സൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റെജി പനച്ചിക്കൽ, സിന്ധു സുകുമാരൻ നായർ, തോമസ് തെക്കേൽ, കെ.കെ. കുഞ്ഞുമോൻ, ലിന ജേക്കബ് എന്നിവരാണ് റിട്ടേണിങ് ഓഫിസർക്ക് നോട്ടീസ് നൽകിയത്. ഇതിൽ തോമസ് തെക്കേൽ കേരള കോൺഗ്രസ് പ്രതിനിധിയും മറ്റുള്ളവർ കോൺഗ്രസ് അംഗങ്ങളുമാണ്. പ്രസിഡൻറിെൻറ ഏകാധിപത്യ നിലപാടുകളും സമീപനങ്ങളുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകാൻ കാരണമെന്നാണ് ആറുപേരുടെയും വാദം. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും രംഗത്തെത്തി. യു.ഡി.എഫ് ഭരണത്തിലുള്ള ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് എട്ട് അംഗങ്ങളും സി.പി.എമ്മിന് നാലും കേരള കോൺഗ്രസിന് ഒരംഗവുമാണ് ഉള്ളത്. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്ക് തൊഴില്‍ രാജാക്കാട്: കാലങ്ങളുടെ കാത്തിരിപ്പിനുശേഷം കിന്‍ഫ്ര അപ്പാരൽ പാർക്ക് രാജാക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 2011ൽ വ്യവസായവകുപ്പ് നിർമിച്ച വ്യവസായ കേന്ദ്രം പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. മന്ത്രി എം.എം. മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കോട്ടണ്‍ ബ്ലോസം എന്ന കമ്പനി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രദേശികമായി നൂറോളം ആളുകള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 2011 ഫെബ്രുവരിയിലാണ് അപ്പാരല്‍ പാര്‍ക്കിെൻറ നിര്‍മാണോദ്ഘാടനം നടത്തിയത്. ആറു കോടിയായിരുന്നു പദ്ധതിക്കായി വകയിരുത്തിയിരുന്നത്. 2012 മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിച്ചെങ്കിലും കെട്ടിടം ലേലം ചെയ്ത് നല്‍കുന്നതിന് നടപടി സ്വീകരിക്കാത്തതിനാല്‍ അടഞ്ഞുകിടക്കുകയായിരുന്നു. കോട്ടണ്‍ ബ്ലോസം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെട്ടിടം ലേലത്തിലെടുത്ത് ടീ ഷര്‍ട്ട് നിര്‍മാണ യൂനിറ്റ് ആരംഭിച്ചിരിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം നിര്‍വഹിച്ചു. കിൻഫ്ര എം.ഡി കെ.എ. സന്തോഷ് കുമാര്‍ കോട്ടണ്‍ ബ്ലോസം ഡയറക്ടര്‍ ഫിലോമിന ജോണിന് താക്കോല്‍ കൈമാറി. കോട്ടണ്‍ ബ്ലോസം എം.ഡി മില്‍ട്ടണ്‍ ആംബ്രോസ് ജോണ്‍ പദ്ധതി അവതരണം നടത്തി. രാജകുമാരി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. എല്‍ദോ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ സതി കുഞ്ഞുമോൻ, ജോസ് തോമസ്, ജിഷ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. പരിസ്ഥിതി ദിനാചരണം: മത്സരങ്ങൾ സംഘടിപ്പിക്കുന്നു തൊടുപുഴ: ലോക പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി ഉപന്യാസ രചന, പെയിൻറിങ് എന്നിവയിൽ സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന സമിതിയാണ് തൊടുപുഴ ന്യൂമാൻ കോളജ് സഹകരണത്തോടെ, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് കാഷ് ൈപ്രസും സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ അഞ്ചിനകം പേര് രജിസ്റ്റർ ചെയ്ത് ജൂൺ എട്ടിന് രാവിലെ 9.30ന് തൊടുപുഴ ന്യൂമാൻ കോളജിൽ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവുമായി എത്തിച്ചേരണം. രജിസ്േട്രഷൻ ഫീസില്ല. വിജയികൾക്ക് ഒമ്പതിന് രാവിലെ ന്യൂമാൻ കോളജിൽ നടത്തുന്ന സംസ്ഥാന പരിസ്ഥിതി സെമിനാറിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. രജിസ്റ്റർ ചെയ്യേണ്ട വിലാസം: nravindran.n@gmail.com. ഫോൺ: 9447753482.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.