പന്തളം: ഹൃദയവാൽവ് മാറ്റിവെക്കാൻ യുവതി സഹായം തേടുന്നു. തുമ്പമൺ മുട്ടം ഹരിജൻ കോളനി ബ്ലോക്ക് നമ്പർ 40ൽ കുഞ്ഞുകുഞ്ഞിെൻറ മകൾ ആർ. അമ്പിളിയാണ് (38) സഹായം തേടുന്നത്. ഹൃദയവാൽവിന് തകരാർ സംഭവിച്ച് ഏഴു വർഷമായി ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ഭർത്താവും രോഗിയാണ്. മൂന്ന് മക്കളുണ്ട്. രണ്ടുലക്ഷം രൂപയോളം ചികിത്സക്ക് ചെലവാകും. പണം കണ്ടെത്താൻ അമ്പിളിയുടെ പേരിൽ തുമ്പമൺ എസ്.ബി.ഐയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 67192378495 െഎ.എഫ്.എസ് കോഡ്: എസ്.ബി.െഎ.എൻ0070080. ഫോൺ: 9656920255. കുടുംബസഹായ ഫണ്ട് കൈമാറും പന്തളം: അപകടത്തിൽ മരിച്ച സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി അംഗവും സാമൂഹികപ്രവർത്തകനുമായ ജെ. സോമരാജക്കുറുപ്പിെൻറ കുടുംബത്തിനുള്ള സഹായ ഫണ്ട് ചൊവ്വാഴ്ച കുരമ്പാല മാർ ഗ്രീഗോറിയേസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബന്ധുക്കൾക്ക് കൈമാറും. അവാർഡ് വിതരണം പന്തളം: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണവും 10ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും ഹിന്ദു ഐക്യവേദി പന്തളം മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജി. ശശികല ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് ശിവരാമപിള്ള, ശശിധരൻ, കെ.എസ്. ഗണേഷ്കുമാർ, മുകേഷ് മണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.