പത്തനംതിട്ട: ജില്ലക്ക് ടൂറിസം രംഗത്ത് വൻസാധ്യതയാണുള്ളതെന്ന് വീണ ജോർജ് എം.എൽ.എ. സർക്കാറിെൻറ രണ്ടാം വാർഷിക ഭാഗമായി ശബരിമല ഇടത്താവളത്തിൽ നടക്കുന്ന മികവ് പ്രദർശന വിപണന മേളയിൽ 'ജില്ല ടൂറിസം പദ്ധതികളും വികസന സങ്കൽപങ്ങളും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പൈതൃകഗ്രാമമായ ആറന്മുള, കൊട്ടവഞ്ചി സവാരിക്ക് പേരുകേട്ട അടവി, പ്രകൃതി സൗന്ദര്യത്തിെൻറ അവസാനവാക്കായ ഗവി, കോന്നി ആനക്കൂട് തുടങ്ങി സഞ്ചാരികൾക്ക് കാഴ്ച വിരുന്നൊരുക്കുന്ന അനേകം സ്ഥലങ്ങളാണ് ജില്ലയിലുള്ളത്. സാംസ്കാരിക പൈതൃകത്തിെൻറ ഈറ്റില്ലമായ ആറന്മുളയിൽ സൗകര്യം വർധിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. അനേകം ടൂറിസം വികസന പദ്ധതികളാണ് ജില്ലയിൽ പുതുതായി ഏറ്റെടുത്തിട്ടുള്ളത്. കുളനട പഞ്ചായത്തിലെ ഉളനാട് പോളച്ചിറയിൽ ടൂറിസം വികസനത്തിെൻറ ആദ്യഘട്ടമായി മൂന്നുകോടി അനുവദിച്ചതിൽ ഒന്നരക്കോടിയുടെ പ്രവർത്തനം പൂർത്തിയായി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം ഉടൻ തുടങ്ങുമെന്നും എം.എൽ.എ പറഞ്ഞു. 'ഉത്തരവാദിത്ത ടൂറിസം മിഷനും പുതിയ വികസന പദ്ധതികളും' വിഷയത്തിൽ കെ. രൂപേഷ് കുമാർ, 'ജില്ല ടൂറിസം വികസന സങ്കൽപങ്ങൾ' വിഷയത്തിൽ എ. ഷംസുദ്ദീൻ, 'സഹകരണ സംഘങ്ങളും ടൂറിസവും' വിഷയത്തിൽ പി.ബി. ഹർഷകുമാർ, 'ജില്ല ടൂറിസവും ഹോട്ടൽ വ്യവസായവും' വിഷയത്തിൽ സലിം കുമാർ, 'ജില്ല ടൂറിസവും ഹോം സ്റ്റേ സംവിധാനവും' വിഷയത്തിൽ അജി അലക്സ് എന്നിവർ ക്ലാസുകൾ നയിച്ചു. ആറന്മുള ഉത്രട്ടാതി ജലോത്സവം: യോഗം എട്ടിന് പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിെൻറ നടത്തിപ്പ്, ക്രമീകരണം എന്നിവ സംബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം കലക്ടറുടെ അധ്യക്ഷതയിൽ ജൂൺ എട്ടിന് വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.