മഴയിൽ പാടങ്ങൾ മുങ്ങുന്നു; നെൽകർഷകർ പ്രതിസന്ധിയിൽ

പത്തനംതിട്ട: വേനൽ മഴ ശക്തമായത് ജില്ലയിലെ നെൽകർഷകരെ പ്രതിസന്ധിയിലാക്കി. ജില്ലയിൽ അപ്പർ കുട്ടനാട്ടിലും പന്തളം കരിങ്ങാലിയിലുമടക്കം കൊയ്ത്തിനുപാകമായ നിരവധി പാടശേഖരങ്ങളിൽ വെള്ളം കയറി. അതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടക്കില്ലെന്നായതോടെ തൊഴിലാളികളുടെ സഹായത്തോടെ കൊയ്തെടുക്കാൻ ശ്രമം നടക്കുകയാണ്. തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ 750 രൂപ ദിവസക്കൂലി നൽകി ഇതരസംസ്ഥാനക്കാരെ ഇറക്കി കൊയ്ത്ത് നടത്താനാണ് ശ്രമം. കൊയ്ത്തിന് പാകമായ പാടത്ത് മഴവെള്ളം നിറയുന്നതിനാൽ വൻ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. വേനൽ മഴക്കുപിന്നാലെ ദിവസങ്ങൾക്കകം കാലവർഷവുമെത്തുമെന്നത് പാടശേഖരസമിതികളെ കുഴക്കുകയാണ്. ഏപ്രിൽ അവസാനവാരം പലയിടത്തും കൊയ്ത്ത് ആരംഭിച്ചിരുെന്നങ്കിലും പകുതിപോലും പൂർത്തിയാക്കാനായില്ല. ഇടക്ക് പെയ്ത വേനൽ മഴയിൽ പാടത്ത് വെള്ളം കെട്ടുന്നത് നെല്ല് ഉണങ്ങി പാകമാകുന്നതിന് തടസ്സമായി. വെള്ളം ഉള്ളതിനാൽ യന്ത്രം ഇറക്കി കൊയ്യാനുമാകുന്നില്ല. വിളഞ്ഞ നെല്ല് വെള്ളത്തിൽ മുങ്ങിയതോടെ ചുയാനും കിളിർക്കാനും തുടങ്ങി. കൊയ്യാനിറക്കിയ യന്ത്രം പലയിടത്തും ചളിയിൽ പുതഞ്ഞു. അത് കരയിൽ കയറ്റുന്നതും പാടായി. ഇതോടെയാണ് തൊഴിലാളികളെ ആശ്രയിക്കാൻ നിർബന്ധിതരായത്. കൃഷിയിറക്കാൻ സമയക്രമം നിശ്ചയിച്ചതിലെ പാളിച്ചയാണ് കൊയ്ത്ത് വൈകാനിടയാക്കിയതെന്ന ആക്ഷേപവും കർഷകർക്കുണ്ട്. തരിശുനില കൃഷി പദ്ധതിയിൽപെടുത്തിയാണ് പലയിടത്തും കൂടുതൽ കൃഷിയിറക്കിയത്. ഫണ്ട് വിനിയോഗം മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ സമയക്രമം ചർച്ചചെയ്തിരുന്നില്ല. പഴമക്കാരുടെ കണക്കനുസരിച്ച് വൃശ്ചികത്തിലെ കാർത്തികക്ക് പാടത്ത് കൃഷിയിറക്കണം. വർഷകാലത്ത് പാടത്ത് വെള്ളം നിറഞ്ഞുകിടക്കുമെന്നതിനാൽ ഇത് ആറ്റിലേക്ക് പമ്പുചെയ്തിറക്കിയശേഷെമ കൃഷിയിറക്കാനാകൂ. ഇത്തവണ ഇത്തരം വിഷയങ്ങൾ മുഖവിലക്കെടുക്കാതെയും വെള്ളം വറ്റിക്കാൻ ശ്രമിക്കാതെയും കൃഷി ഇറക്കുകയായിരുന്നു. അഞ്ചേക്കറോളം പാടശേഖരം കരിങ്ങാലിപാടത്ത് ഇനിയും കൊയ്യാനുണ്ടെന്ന് കർഷകർ പറയുന്നു. കൊയ്ത്ത് പൂർത്തിയാക്കിയാലും മഴ കാരണം നെല്ല് ഉണക്കിയെടുക്കലും പ്രതിസന്ധിയാണ്. വിദ്യാർഥികളെയും മുതിർന്ന അധ്യാപകരെയും ആദരിച്ചു കുന്നന്താനം: കളത്തട്ട് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധി ഗ്രന്ഥശാലയുടെ സഹകരണത്തോടെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും കുന്നന്താനത്തെ മുതിർന്ന അധ്യാപകരെയും ആദരിച്ചു. കളത്തട്ട് ഫേസ്ബുക്ക് ഗ്രൂപ്പി​െൻറ അഡ്മിൻ രാജേഷ് ജോസ് അധ്യക്ഷതവഹിച്ച ചടങ്ങ് കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണ കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ഫലകവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. ശശികുമാർ, ശ്രീദേവി എന്നിവർ ചേർന്ന് നൽകി. എൻഡോവമ​െൻറ് വിജയികൾക്ക് ലൈബ്രറി മെംബർഷിപ് ലൈബ്രറി പ്രസിഡൻറ് പ്രഫ. രാജീവ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സതീഷ് ബാബു, ജി. ശശികുമാർ, ബോധി ഗ്രന്ഥശാല പ്രസിഡൻറ് രാജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.