തൊടുപുഴ: ടൈഫോയ്ഡ് രോഗലക്ഷണം കണ്ടെത്തിയ കാരിക്കോട് ജില്ല ആശുപത്രിയിലെ 12 ജീവനക്കാരുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം തിങ്കളാഴ്ച എത്തും. കഴിഞ്ഞ ദിവസങ്ങളിലാണ് ജീവനക്കാർക്ക് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക രക്ത പരിശോധനയിൽ ടൈഫോയ്‌ഡ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. വൈറൽപനി ബാധിച്ചാലും ഈ രോഗലക്ഷണങ്ങൾ വരുമെന്നതിനാൽ വിദഗ്ധ പരിശോധനക്ക് രക്തസാമ്പിളുകൾ കലൂർ ഡി.ഡി.ആർ.സിയിലേക്ക് അയക്കുകയായിരുന്നു. നിലവിൽ രണ്ടുപേർ ജില്ല ആശുപത്രിയിലും ഒരാൾ കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലാണ്. മറ്റുള്ളവർ വീടുകളിൽ വിശ്രമത്തിലും. ജീവനക്കാർക്ക് ഒരുമിച്ച് ടൈഫോയ്ഡ് ലക്ഷണങ്ങൾ വന്നതിെൻറ കാരണം ആശുപത്രി അധികൃതർ അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന റോഡരികിലെ കിണറ്റിലേക്ക് മാലിന്യം ഒഴുകിയെത്തിയിരുന്നതിനാൽ കിണർ ശുചീകരിച്ചിരുന്നു. ഈ കിണറ്റിലെ വെള്ളമുപയോഗിച്ചവർക്കാണോ രോഗലക്ഷണം കണ്ടതെന്ന് പരിശോധിക്കുന്നുണ്ട്. രോഗികളും ഇതേ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ജീവനക്കാർക്ക് മാത്രം എങ്ങനെ രോഗലക്ഷണം ഉണ്ടായി എന്നതും സംശയത്തിനിടയാക്കുന്നുണ്ട്. അറ്റൻഡർമാർ, ഫാർമസി ജീവനക്കാർ എന്നിവരും രോഗലക്ഷണങ്ങൾ ഉള്ളവരിൽപെടും. പട്ടിക വിഭാഗക്കാർക്ക് വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷെൻറ മൂന്നുലക്ഷം രൂപ തുകയുടെ സ്വയംതൊഴിൽ വായ്പ പദ്ധതിയായ ബെനിഫിഷ്യറി ഓറിയൻറഡിൽ വായ്പ അനുവദിക്കാൻ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെട്ട സംരംഭകത്വഗുണമുള്ള തൊഴിൽരഹിതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി/ പട്ടികവർഗത്തിൽപെട്ട തൊഴിൽരഹിതരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാർഷിക വരുമാനം 3.5 ലക്ഷത്തിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയ വായ്പ തുകക്കുള്ളിൽ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷി ഭൂമി വാങ്ങൽ/ മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഏർപ്പെടാം. വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വർഷംകൊണ്ട് തിരിച്ചടക്കണം. െതരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷെൻറ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപറേഷെൻറ കുയിലിമലയിലെ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04862 232365. എച്ച്.ആർ.ഡി.എസ് തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി തൊടുപുഴ: ദാരിദ്യ്ര നിർമാർജനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാറിെൻറ ഗ്രാമവികസന മന്ത്രാലയം, കേരള സർക്കാറിെൻറ കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന 'ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന'യുടെ തൊഴിൽ പരിശീലന കേന്ദ്രം തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ യുവജനങ്ങൾക്ക് അവരുടെ അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതക്കുമനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ പരിശീലിപ്പിക്കും. താമസവും ഭക്ഷണവും പഠനോപകരണങ്ങളും ഉൾപ്പെടെ സൗജന്യമായി നൽകുന്ന പരിശീലന പദ്ധതിയിേലക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: എച്ച്.ആർ.ഡി.എസ് ഇന്ത്യ, ടെലിഫോൺ എക്സ്ചേഞ്ച് റോഡ്, തൊടുപുഴ, ഇടുക്കി. ഫോൺ: 04862 228088.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.