തൊടുപുഴ നഗരസഭ: നേതൃമാറ്റം യാഥാർഥ്യമായി; ചെയര്‍പേഴ്‌സൻ രാജി നൽകി

തൊടുപുഴ: യു.ഡി.എഫ് ധാരണപ്രകാരം തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സൻ സഫിയ ജബ്ബാര്‍ രാജിെവച്ചു. 28നാണ് രാജിയെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും രണ്ടുദിവസം മുേമ്പ സ്ഥാനം ഒഴിയുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നഗരസഭ സെക്രട്ടറി എൻ.എ. ജയകുമാറിനാണ് രാജിക്കത്ത് നൽകിയത്. ധാരണപ്രകാരം ചെയര്‍പേഴ്‌സൻ സ്ഥാനം അടുത്ത ഒരുവര്‍ഷത്തേയക്ക് കേരള കോണ്‍ഗ്രസിനും പിന്നീടുള്ള കാലയളവില്‍ കോണ്‍ഗ്രസിനും ലഭിക്കും. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രഫ. ജെസി ആൻറണിയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പിനുശേഷം വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ രാജി വെക്കണമെന്നും ധാരണയുണ്ട്. കോണ്‍ഗ്രസ് വിമതന്‍ രംഗത്തുള്ളതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം 10മാസം വീതം മൂന്നുടേമായി വീതിക്കാനാണ് യു.ഡി.എഫ് ധാരണ. ഇതുപ്രകാരം ആദ്യം കോണ്‍ഗ്രസിനും പിന്നീട് രണ്ടു ടേമിലായി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും വൈസ് ചെയര്‍മാന്‍ പദവി വീതിക്കും. യു.ഡി.എഫ് ധാരണപ്രകാരം നവംബര്‍ 18ന് നിലവിലെ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസി​െൻറ മുന്നണിപ്രവേശനത്തിലെ അവ്യക്തത മൂലം നീണ്ടുപോയി. ഒടുവില്‍ പി.ജെ. ജോസഫ് എം.എൽ.എയുടെ ഇടപെടലിലാണ് നേതൃമാറ്റത്തിന് വഴിയൊരുങ്ങിയത്. ഇടഞ്ഞുനിന്ന കോണ്‍ഗ്രസ് വിമത​െൻറ സസ്‌പെന്‍ഷന്‍ നടപടികൂടി പിന്‍വലിച്ചതോടെ നേതൃമാറ്റത്തിന് കളമൊരുങ്ങി. 35 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ യു.ഡി.എഫിന് 14 സീറ്റും എൽ.ഡി.എഫിന് 13 ഉം ബി.ജെ.പിക്ക് എട്ടും സീറ്റാണുള്ളത്. അതിനിടെ വിമതനെ എന്തുവിലകൊടുത്തും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങൾ എൽ.ഡി.എഫ് നടത്തുന്നുണ്ട്. ഒരുടേമില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രേഖാമൂലം ഉറപ്പുനല്‍കിയില്ലെങ്കില്‍ വിമത​െൻറ നിലപാടനുസരിച്ചായിരിക്കും നഗരസഭ ഭരണം. തെരഞ്ഞെടുപ്പ് കമീഷ​െൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് 15 ദിവസം വേണ്ടിവരും. ഇതിനുശേഷമായിരിക്കും ചെയര്‍പേഴ്‌സൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്. നേട്ടങ്ങൾ പറഞ്ഞും നന്ദി പ്രകടിപ്പിച്ചും നഗരസഭാധ്യക്ഷ തൊടുപുഴ: നഗരസഭ ചെയർപേഴ്സൻ സ്ഥാനത്ത് 30 മാസം നടത്തിയ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തവർക്ക് നന്ദി പറഞ്ഞ് സ്ഥാനമൊഴിഞ്ഞ തൊടുപുഴ നഗരസഭ ചെയർപേഴ്സൻ സഫിയ ജബ്ബാർ. കേവല ഭൂരിപക്ഷംപോലും ഇല്ലാത്ത മുന്നണിയുടെ പ്രതിനിധിയായി നഗരസഭ ഭരണം മികച്ചനിലയിൽ നടത്താൻ കഴിഞ്ഞത് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ നൽകിയ പിന്തുണകൊണ്ടുമാത്രമാണെന്ന് വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സി​െൻറ ടെൻഡർ പൂർത്തീകരിച്ച് ജൂൺ 15ന് പണി ആരംഭിക്കാൻ നടപടി സ്വീകരിച്ചത് ഭരണകാലത്തെ പ്രധാനനേട്ടമാണ്. കിടപ്പാടമില്ലാത്തവരുടെ അപേക്ഷകളിൽ 250 വീടുകളുടെ പണി പൂർത്തീകരിച്ചു. നഗരസഭ പാർക്ക് മോടി പിടിപ്പിക്കൽ, പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ്, മുനിസിപ്പൽ മൈതാനത്തി​െൻറയും നഗരസഭ കാര്യാലയത്തി​െൻറയും നവീകരണം, ആശ്രയഭവന പദ്ധതിപ്രകാരം ഫ്ലാറ്റ് നിർമിക്കൽ എന്നിവ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കച്ചവടക്കാരെ ഒഴിവാക്കി കെട്ടിടങ്ങൾ ഒഴിപ്പിച്ച് ഇവിടം പൊതുമൈതാനമാക്കി. മുനിസിപ്പൽ ഒാഫിസിലും ടൗൺ ഹാളിലും സോളാർ പാനലുകൾ സ്ഥാപിച്ചു. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ഒേട്ടറെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതായും ചെയർപേഴ്സൻ പറഞ്ഞു. വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ, കൗൺസിലർമാരായ എ.എം. ഹാരിദ് , പി.എ. ഷാഹുൽ ഹമീദ്, പി.കെ. ജാഫർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. വിദ്യാർഥികളുടെ യാത്ര: യോഗം നാളെ ചെറുതോണി: വിദ്യാർഥികളുടെ യാത്രക്ലേശം സംബന്ധിച്ച് ചർച്ച ചെയ്യാൻ സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റി ജില്ല കമ്മിറ്റിയോഗം തിങ്കളാഴ്ച രാവിലെ 11ന് കലക്ടറേറ്റിൽ ചേരും. എ.ഡി.എം ചേംബറിൽ ചേരുന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങൾ, വിദ്യാർഥി പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങളെയും കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. തപാൽ സമരമായതിനാൽ കത്ത് ലഭിക്കാത്തവർ അറിയിപ്പായി പരിഗണിക്കണമെന്ന് ഇടുക്കി ട്രാൻസ്പോർട്ട് ഓഫിസർ ആർ. രാജീവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.