ഇടുക്കി ലൈവ്​...

ജനങ്ങളും ജാഗ്രത പുലർത്തണം പകർച്ചപ്പനി നിയന്ത്രണത്തിന് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും ജാഗ്രത പുലർത്തുന്ന കാര്യത്തിൽ ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മാലിന്യം സംസ്കരിക്കാതെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ തള്ളുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്ന് ആരോഗ്യപ്രവർത്തകർ ആരോപിക്കുന്നു. ചില േഹാട്ടലുകൾ, ലോഡ്ജുകൾ, മറ്റ് ഭക്ഷ്യവിൽപന തുടങ്ങിയ സ്ഥാപനങ്ങളിൽ മാലിന്യനിർമാർജനത്തിന് വേണ്ടത്ര സൗകര്യമില്ല. ഇതിനാൽ റോഡിലെ ഓടകളിലേക്കും സമീപത്തെ തോടുകളിലേക്കുമാണ് കക്കൂസിലെ ഉൾപ്പെടെയുള്ള മാലിന്യം ഒഴുക്കിവിടുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യനിർമാർജനം, കൊതുക് നശീകരണം, കാന നവീകരണം, വെള്ളക്കെട്ട് നിർമാർജനം, ശുദ്ധജല വിതരണം, ബോധവത്കരണം, പ്രതിരോധ മരുന്ന് വിതരണം എന്നിവക്കാണ് മുൻതൂക്കം. മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ * കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം * മലിനവെള്ളവും ഭക്ഷണവും ഒഴിവാക്കുക * കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക * ഭക്ഷണവും വെള്ളവും മൂടിവെക്കുക * വ്യക്തിശുചിത്വം ഉറപ്പുവരുത്തുക * കൊതുക് നിവാരണ പ്രവർത്തനം ഉൗർജിതമാക്കുക * ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക * റബർ തോട്ടങ്ങളിൽ ടാപ്പിങ്ങിനുശേഷം ചിരട്ട കമിഴ്ത്തിവെക്കുക * കൊക്കോ, പൈനാപ്പിൾ, ജാതി തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കുക തയാറാക്കിയത്: അഫ്സൽ ഇബ്രാഹിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.