ചെറുതോണി (ഇടുക്കി): വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച െപാലീസുകാരനെതിരെ കേസെടുക്കാൻ ഡി.ജി.പി ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. തുടർന്ന് ഇടുക്കി വനിത സ്റ്റേഷൻ എസ്.ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ജില്ല ആസ്ഥാനത്തെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെയാണ് മൊഴി. റെയിൽവേയിൽ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്ന യുവതിക്ക് ചൊവ്വാദോഷമുള്ളതിനാൽ വിവാഹം നടക്കാത്ത മനോവിഷമത്തിൽ കഴിയുന്നതിനിടെ ഒരുവർഷം മുമ്പാണ് പൊലീസുകാരനുമായി പരിചയപ്പെടുന്നത്. അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയ ഇയാൾ യുവതിയെ തിരുവനന്തപുരത്തെത്തി പലതവണ പീഡിപ്പിച്ചതായാണ് മൊഴി. അതിനിടെ ഫോൺ നമ്പറിെൻറ സിം മാറ്റിയ പൊലീസുകാരൻ യുവതിയെ വിളിക്കാതായി. യുവതി ജില്ല ആസ്ഥാനത്തെ സ്റ്റേഷനിലെത്തി ഫോട്ടോ കാണിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ വിവാഹിതനാണെന്ന് അറിയുന്നത്. എന്നാൽ, നേരിൽ കാണാൻ കഴിഞ്ഞില്ല. പരാതി നൽകാൻ യുവതി തയാറായതുമില്ല. തുടർന്ന് പൊലീസുകാർ ഇടപെട്ട് യുവതിക്ക് കൗൺസലിങ് നടത്തിയതടക്കം വിവരങ്ങൾ വാർത്തയായതോടെയാണ് ഡി.ജി.പി ഇടപെട്ടത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് വെള്ളിയാഴ്ച ജില്ല പൊലീസ് മേധാവിക്ക് ലഭിക്കും. തുടർന്ന് പൊലീസുകാരനെതിരെ കേസെടുക്കുന്നതടക്കം നടപടിയിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.