കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാജിവെച്ചു; പുതിയ പ്രസിഡൻറ്​ പിന്നീട്

കുമളി: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ആൻസി ജയിംസ് രാജിവെച്ചു. യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് പ്രതിനിധിയാണ് ആൻസി ജയിംസ്. കോൺഗ്രസിനുള്ളിലെ മുൻ ധാരണപ്രകാരമാണ് രാജി. ഷീബ സുരേഷിനാണ് ശേഷിക്കുന്ന രണ്ടര വർഷം പ്രസിഡൻറ് സ്ഥാനം ലഭിക്കുക. 18 ലിറ്റര്‍ ചാരായം പിടികൂടി വണ്ണപ്പുറം: എക്‌സൈസ് നടത്തിയ പരിശോധനയില്‍ 18 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. പട്ടയക്കുടി വട്ടക്കുടിയില്‍ സാബുവാണ് (46) അറസ്റ്റിലായത്. പരിശോധനയില്‍ രണ്ട് കന്നാസിലായി സൂക്ഷിച്ച നിലയില്‍ ഉപയോഗശൂന്യമായ പന്നിക്കൂട്ടില്‍നിന്നാണ് ചാരായം കണ്ടെത്തിയത്. സുഹൃത്തി​െൻറ വിവാഹ ആവശ്യത്തിന് എറണാകുളത്തുനിന്ന് വാങ്ങി സൂക്ഷിച്ചതാണ് ഇതെന്നാണ് സാബു എക്‌സൈസിന് നല്‍കിയ മൊഴി. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ ജി. അനില്‍കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.