മൂന്നാര്‍: മൂന്നാറിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി മരിച്ചത് കൈയേറ്റ ഭൂമിയിലെ നിർമിതിക്കിടെ. മൂന്നാര്‍ കോളനി സ്വദേശി സമുദ്രകനിയാണ് (50) വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെ കരിങ്കല്ല് വീണ് മരിച്ചത്. സംഭവത്തിൽ സര്‍ക്കാര്‍ ഭൂമി കൈയേറി പാറപൊട്ടിച്ച് നിര്‍മാണം നടത്തിയ കെട്ടിടയുടമക്കെതിരെ നടപടിയെടുക്കുമെന്ന് ദേവികുളം തഹസില്‍ദാർ പി.കെ. ഷാജി അറിയിച്ചു. മൂന്നാറിലെ പൊലീസ് ക്യാമ്പിനും സ്‌പെഷല്‍ ട്രൈബ്യൂണല്‍ കോടതിക്കും ഇടയിലെ വൈദ്യുതി ബോർഡിെൻറ ഭൂമിയിലാണ് സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിക്കാൻ മണ്ണെടുത്തത്. നിലവില്‍ താമസിക്കാന്‍ കെട്ടിടമുണ്ടെങ്കിലും സമീപത്തെ മണ്‍ഭിത്തി ഇടിച്ചുനിരത്തിയായിരുന്നു കൈയേറ്റം. പാറയടക്കം പൊട്ടിച്ചുനീക്കിയായിരുന്നു ഇത്. ഇതുസംബന്ധിച്ച് സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. ഭൂമിയുടെ അവകാശത്തെച്ചൊല്ലി നിലവില്‍ കെ.എസ്.ഇ.ബിയുമായി കേസുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിെൻറ ഭാഗമായി കെട്ടിടം താൽക്കാലികമായി അടച്ചിടാന്‍ കെട്ടിടയുടമക്ക് നിര്‍ദേശം നല്‍കിയതായും തഹസിൽദാർ അറിയിച്ചു. വൈദ്യുതി ബോർഡ് അധികൃതരുടെ നേതൃത്വത്തിലെ സംഘവും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.