കോട്ടയം: ചെങ്ങന്നൂരിൽ മുഴുവൻ ൈക്രസ്തവ സഭ വിഭാഗങ്ങളും സമുദായങ്ങളും സർക്കാറിെൻറ മദ്യനയത്തിന് എതിരാണെന്ന് കോട്ടയത്ത് ചേർന്ന കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതുസംബന്ധിച്ച പ്രതികരണങ്ങൾ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. നാമമാത്രമായ മറിച്ചുള്ള പ്രതികരണങ്ങൾ നൈമിഷികം മാത്രമാണ്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുൾപ്പെടെ വിവിധ സാമുദായിക-സാമൂഹിക-സംഘടന പ്രസ്ഥാനങ്ങളുടെ ഐക്യവേദിയാണ് കേരള മദ്യവിരുദ്ധ വിശാലസഖ്യം. തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പ്രശ്നാധിഷ്ഠിതമാണ്. മദ്യനയവും ഇതിൽപെടും. ഇൗ മാസം 14 മുതൽ സംഘടിപ്പിച്ച വിശാലസഖ്യത്തിെൻറ ചെങ്ങന്നൂർ മണ്ഡല പര്യടന പരിപാടി സമാപിച്ചു. യോഗത്തിൽ കൺവീനർ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.