ശ്രീധരൻ പിള്ളക്കുവേണ്ടി യുവജന വിളംബരം

ചെങ്ങന്നൂർ: പ്രതീക്ഷയോടെ എൻ.ഡി.എ പ്രവർത്തകർ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം. എൻ.ഡി.എ യുവജന സംഘടനകള്‍ നഗരത്തിലെ സ്ഥാപനങ്ങളിൽ കയറിയിറങ്ങി പി.എസ്. ശ്രീധരന്‍പിള്ളക്ക് വോട്ട് അഭ്യർഥിച്ച് യുവജന വിളംബരം നടത്തി. വെള്ളാവൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച യുവജന വിളംബരം കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. മോദിയുടെ വികസന നേട്ടങ്ങള്‍ ചെങ്ങന്നൂരിലെത്തിക്കാന്‍ പി.എസ്. ശ്രീധരൻ പിള്ളയുടെ വിജയം ഉറപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സഞ്ജീവ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമന്‍, പി.എസ്.പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, നേതാക്കളായ കെ. പൊന്നപ്പന്‍, അജി ആര്‍. നായര്‍, അനില്‍കുമാര്‍, അനീഷ് എന്നിവര്‍ സംസാരിച്ചു. കേരളത്തിൽ സെൽഭരണം -ഹസൻ ചെങ്ങന്നൂർ: സെൽഭരണമാണ് ഇപ്പോൾ കേരളത്തിലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം. എന്നാൽ, ഇവിടെ ഭരണവർഗമെന്ന പൊലീസ് ചങ്ങലക്കാണ് ഭ്രാന്ത് പിടിച്ചിരിക്കുന്നത്. സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സർക്കാറിന് പറയാൻ ഒന്നുമില്ലാത്തതിനാലാണ് ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വികസന കാര്യങ്ങൾ ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കേണ്ടി വരുന്നതെന്ന് ഹസൻ പറഞ്ഞു. യൂനിയൻ പ്രസിഡൻറ് മാന്നാർ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. 33 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ബാബുവിന് കെ.പി.സി.സി പ്രസിഡൻറ് ഉപഹാരം നൽകി. സ്ഥാനാർഥി ഡി. വിജയകുമാർ, ഇ. സമീർ, പത്തിയൂർ നാസർ, തോമസ് ചാക്കോ, സണ്ണി കോവിലകം, രാധേഷ് കണ്ണന്നൂർ, പി.എൻ. നെടുവേലി, ഹരി കുട്ടമ്പേരൂർ, ഷാജി കോവുംപുറത്ത്, ടി.എസ്. ഷെഫീഖ്, വത്സല ബാലകൃഷ്ണൻ, സതീഷ് ബുധനൂർ, കെ. മധു തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫി​െൻറ വികസനം ഇടതുപക്ഷം സ്വന്തമാക്കി -വിഷ്ണുനാഥ് ചെങ്ങന്നൂർ: യു.ഡി.എഫ് നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഇടതുപക്ഷം വികസനരേഖയാക്കി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് യു.ഡി.എഫ് പരാതി നൽകുമെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നടന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താൻ പ്രസിദ്ധീകരിച്ച വികസനരേഖയുടെ അതേ പതിപ്പാണ് സജി ചെറിയാൻ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ സജി ചെറിയാ​െൻറ ഫോട്ടോ ചേർത്തുെവച്ചു എന്നതിലപ്പുറം ഒരു വ്യത്യാസവും ഇല്ല. കഴിഞ്ഞ രണ്ടുവർഷത്തിനിെട ഒരു അംഗൻവാടി കെട്ടിടംപോലും ചെങ്ങന്നൂരിൽ കൊണ്ടുവരാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ചെങ്ങന്നൂർ ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയതും മാതൃ-ശിശു വികസനകേന്ദ്രം ആരംഭിച്ചതും കോടതി സമുച്ചയം നിർമിച്ചതുമെല്ലാം യു.ഡി.എഫ് ഭരണകാലത്താണ്. കഴിഞ്ഞ രണ്ടുവർഷക്കാലം ഒരു വികസനപ്രവർത്തനവും നടത്താൻപോലും എം.എൽ.എയെ അനുവദിക്കാതിരുന്ന സി.പി.എം നേതൃത്വം അദ്ദേഹത്തി​െൻറ വിയോഗശേഷം വികസന പ്രഖ്യാപനങ്ങളുമായി രംഗത്തിറങ്ങിയത് അപഹാസ്യമാെണന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.