കട്ടപ്പന: കാഞ്ചിയാർ വനം വകുപ്പ് ഓഫിസ് അടിച്ചുതകർക്കുകയും ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പതിനഞ്ചോളം പേർക്കെതിരെ കേസ്. സ്‌റ്റേഷൻ ആക്രമിച്ചതിനും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓഫിസറെ മർദിച്ചതിനും ഓഫിസിലെ ഉപകരണങ്ങൾക്ക് കേടുപാട് വരുത്തിയതിനുമാണ് കേസ്. ഇതുസംബന്ധിച്ച് ഡിവൈ.എസ്.പിക്ക് പരാതി നൽകിയതായി കാഞ്ചിയാർ ഡെപ്യൂട്ടി റേഞ്ചർ വി.ആർ. റോയി പറഞ്ഞു. കാഞ്ചിയാർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ 16ന് ആരംഭിച്ച സൗന്ദര്യോത്സവത്തിെൻറ ഭാഗമായി അഞ്ചുരുളി ജലാശയത്തിൽ നടന്നിരുന്ന ബോട്ട് സർവിസ് നിർത്തിെവച്ചതുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഫോറസ്റ്റ് ഓഫിസ് അടിച്ചുതകർത്തത്. അനുമതി ലഭ്യമാക്കാതെയാണ് സർവിസ് ആരംഭിച്ചതെന്ന് വ്യക്തമാക്കി വന്യജീവി വകുപ്പ് അധികൃതർ ബോട്ടിങ് നിർത്തിവെക്കാൻ നിർദേശം നൽകിയതാണ് പ്രകോപനത്തിനിടയാക്കിയത്. ജലാശയത്തിൽ മുങ്ങിക്കിടന്ന് പ്രതിഷേധിച്ച ഇവർ പിന്നീട് കാഞ്ചിയാർ പള്ളിക്കവലയിലെ വനം വകുപ്പ് ഓഫിസ് ഉപരോധിക്കാൻ പുറപ്പെട്ടു. ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ഓഫിസിെൻറ ജനൽ അടിച്ചുതകർക്കുകയും ഫർണിച്ചറുകളും രേഖകളും വലിച്ചെറിയുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോർജിെൻറ നേതൃത്വത്തിൽ ആരംഭിച്ച ഓഫിസ് ഉപരോധം വൈകീട്ട് അഞ്ചിനാണ് നിർത്തിയത്. 31 വരെ ബോട്ടിങ് നടത്താൻ സർക്കാർ അനുമതി ലഭ്യമായതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മർദനമേറ്റ ഫോറസ്റ്റ് ഓഫിസർ കെ.ടി. സന്തോഷ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിൽക്കുറുപ്പ് സഭ ജില്ല വാർഷികവും പ്രതിനിധി സമ്മേളനവും തൊടുപുഴ: അഖില കേരള വിൽക്കുറുപ്പ് മഹാസഭ ജില്ല വാർഷികവും പ്രതിനിധി സമ്മേളനവും ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ജി. രാജു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് വഴിത്തല, മുനിസിപ്പൽ കൗൺസിലർ ജെസി ആൻറണി, സംസ്ഥാന ഉപദേശകസമിതി അംഗം ടി.പി. സുരേഷ് ആമ്പല്ലൂർ, സംസ്ഥാന വനിത സംഘം കമ്മിറ്റി പ്രസിഡൻറ് രജനി ഗോപി, വൈസ് പ്രസിഡൻറ് സി.കെ. ബാബു, എറണാകുളം ജില്ല പ്രസിഡൻറ് കെ.കെ. ശിവരാമൻ, ജില്ല ട്രഷറർ കെ.ബി. അജികുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ ഭാർഗവി കുമാരൻ വഴിത്തല, കെ.കെ. രവി കുമാരമംഗലം, സരസ്വതി ബാലകൃഷ്ണൻ കാഞ്ഞിരമറ്റം എന്നിവരെ എം.പി പൊന്നാടയണിയിച്ചു. പ്രസിഡൻറായി കെ.കെ. രാജുവിനെയും ജനറൽ സെക്രട്ടറിയായി കെ.പി. രാജനെയും ട്രഷററായി കെ.ബി. അജികുമാറിനെയും തെരഞ്ഞെടുത്തു. റോഡ് നന്നാക്കാൻ നടപടിയില്ല; വാഴ നട്ട് പ്രതിഷേധം കട്ടപ്പന: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധവുമായി യുവജന കൂട്ടായ്മ. തോപ്രാംകുടി-കനകക്കുന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരുകൂട്ടം യുവാക്കൾ റോഡിൽ വാഴ നട്ടത്. ഹൈറേഞ്ചിലെ ആദ്യകാല റോഡുകളിൽ ഒന്നാണ് തോപ്രാംകുടി-കനകക്കുന്ന്-ഈട്ടിത്തോപ്പ് റോഡ്. തോപ്രാംകുടി മേഖലകളിൽനിന്ന് അടിമാലി, നെടുങ്കണ്ടം മേഖലകളിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന റോഡാണിത്. എന്നാൽ, എഴുവർഷമായി റോഡ് ശോച്യാവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാധ്യമല്ല. ചെറുവാഹനങ്ങൾ കുഴികളിൽപെട്ട് അപകടം സംഭവിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. കനകക്കുന്ന് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗം യുവജന കൂട്ടായ്മ പ്രസിഡൻറ് മാത്യൂസ് പൂന്തുരുത്തിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിഷ്ണു ഇടപ്പാട്ട്, റോണി പൂന്നോലി, ശരത്ത് ചന്ദ്രൻ, ജയ്സൺ പുളിച്ചമാവിൽ, ശ്രീകാന്ത് തേക്കിൻകാനം, ജയറാം കല്ലുവെട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.