അടിമാലി: ഹൈറേഞ്ചിൽ ഉപരിപഠന സൗകര്യമില്ലാത്തത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. എസ്.എസ്.എൽ.സി പഠിക്കാൻ മിക്ക പഞ്ചായത്തുകളിലും സൗകര്യം ഉണ്ടെങ്കിലും തുടർന്നുള്ള പഠനമാണ് ചോദ്യചിഹ്നമാകുന്നത്. അടിമാലി, മൂന്നാർ ഉപജില്ലകളാണ് ഇതിെൻറ പ്രയാസം കൂടുതൽ അനുഭവിക്കുന്നത്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും മറ്റ് പിന്നാക്ക വിഭാഗത്തിൽപെട്ടവരുടെയും കുട്ടികളുടെ പഠനം എസ്.എസ്.എൽ.സികൊണ്ട് അവസാനിക്കുന്നു. അടിമാലി പഞ്ചായത്തിൽ 10 ഹൈസ്കൂളുകളാണ് ഉള്ളത്. ഈ സ്കൂളുകളിൽനിന്നായി 1000ലേറെ വിദ്യാർഥികൾ എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഉപരിപഠനത്തിന് യോഗ്യത നേടി. അടിമാലി മേഖലയിലെ സ്കൂളുകളിൽ ആവശ്യത്തിന് ഹയർ സെക്കൻഡറി സ്കൂളുകൾ തുറന്നാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. കുട്ടികൾ 50 മുതൽ 100 കി.മീ. സഞ്ചരിച്ചാണ് പഠനം തുടരുന്നത്. ഹൈറേഞ്ചിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഏറെ താൽപര്യമുള്ള സയൻസ്, കോമേഴ്സ് ഗ്രൂപ്പുകൾ വേണ്ടത്ര ഇല്ല. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളുകൾ പരിമിതമാണെന്നതും എസ്.എസ്.എൽ.സി വിജയികളുടെ ഉപരിപഠനം സങ്കീർണമാകാൻ കാരണമാണ്. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ദേവികുളം, ഉടുമ്പൻചോല, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്കൂളുകളിലേക്ക് മലയാളം മീഡിയത്തിൽനിന്ന് പത്താംക്ലാസ് ജയിച്ചവർക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചാൽതന്നെ പലരും താൽപര്യം കാണിക്കുന്നില്ല. ഇത് തമിഴ് മീഡിയം സ്കൂളുകളിൽ പലപ്പോഴും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമാകുന്നു. ഇതാണ് മറ്റ് പ്രദേശങ്ങൾക്ക് തിരിച്ചടിയാകുന്നത്. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യാത്രാസൗകര്യങ്ങളുടെ കുറവും കണക്കിലെടുത്ത് സ്കൂളുകളിൽ കൂടുതൽ പ്ലസ് വൺ കോഴ്സുകൾ അനുവദിക്കുന്നതോടൊപ്പം നിലവിൽ പ്ലസ് വൺ കോഴ്സുകളുള്ള സ്കൂളുകളിൽ അധ്യയന വർഷം ആരംഭത്തിൽത്തന്നെ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഭവനരഹിത ഗുണഭോക്താക്കളുടെ യോഗം അടിമാലി: പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിപ്രകാരം തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ യോഗം 22ന് രാവിലെ 10ന് അടിമാലി ടൗൺഹാളിൽ നടക്കും. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ പെങ്കടുക്കണം. യോഗത്തിനെത്തുന്നവർ റേഷൻകാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, തൊഴിലുറപ്പ് കാർഡ്, കൂടാതെ ബാധകമായവരുടെ കാര്യത്തിൽ ശാരീരിക മാനസിക വൈകല്യ സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെൻഷൻ സ്ലിപ്/കാർഡ്, മാരകരോഗത്തിെൻറ സർട്ടിഫിക്കറ്റ്, ഭർത്താവിെൻറ മരണസർട്ടിഫിക്കറ്റ്, വിവാഹമോചന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾകൂടി കൊണ്ടുവരണം. അവാർഡുകൾ വിതരണം ചെയ്തു തൊടുപുഴ: പൊതുവിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റാൻ എല്ലാ മേഖലകളിലുമുള്ള ജനവിഭാഗങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് അഡ്വ. ജോയിസ് ജോർജ് എം.പി പറഞ്ഞു. തൊടുപുഴ എ.പി.ജെ. അബ്ദുൽകലാം ഹയർ സെക്കൻഡറി സ്‌കൂളിൽ ഗവ. സ്‌കൂൾ പേരൻറ്സ് ഫോറം സംഘടിപ്പിച്ച പ്രഥമ രക്ഷാകർതൃ സമ്മേളനവും പ്രതിഭസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. സംഘടന ഏർപ്പെടുത്തിയ 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പ്രഥമ അധ്യാപക അവാർഡ് പൂമാല ഗവ. ട്രൈബൽ സ്‌കൂൾ അധ്യാപകൻ വി.വി. ഷാജിക്ക് എം.പി സമ്മാനിച്ചു. ജനപ്രതിനിധികൾക്കുള്ള അവാർഡുകൾ റോഷി അഗസ്റ്റിൻ എം.എൽ.എയും എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പുകൾ ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലും വിതരണം ചെയ്തു. ശാന്തിഗ്രാം, കല്ലാർ സ്കൂളുകളും അവാർഡ് ഏറ്റുവാങ്ങി. ഡോ. സി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനോജ് എരിച്ചിരിക്കാട്ട്, ടി.ആർ. സോമൻ, വി.ബി. ദിലീപ് കുമാർ, ഫോറം കൺവീനർ സി.കെ. ലതീഷ്, വി.എസ്. പ്രഭാകുമാരി, പി.കെ. ബൈജു, വി.വി. ഷാജി, ഡോ. കെ.കെ. ഷാജി, എം. സതീഷ്, യു.എൻ. പ്രകാശ്, പി.എച്ച്. ഇസ്മയിൽ, സി.എസ്. മഹേഷ്, വി.പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.