ആഡംബര ​െ​െബക്കിൽ കഞ്ചാവുമായെത്തിയ യുവാവടക്കം രണ്ടുപേർ പിടിയിൽ

കോട്ടയം: ആഡംബര ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. രണ്ടുലക്ഷം വിലയുള്ള ആഡംബര ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ കുമരകം ആപ്പിത്തറയിൽ പുത്തൻപുരയിൽ വീട്ടിൽ റോണി ആൻറണി കുര്യൻ (19), കുമരകം ബോട്ട് ജെട്ടിക്ക് സമീപം തുണ്ടത്തിൽ വീട്ടിൽ തോമസ് എബ്രഹാം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പക്കൽനിന്ന് 50 ഗ്രാം വീതം കഞ്ചാവും പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഏറ്റുമാനൂ‌രിലെ കഞ്ചാവ് കച്ചവടക്കാർ വിദ്യാർഥികൾക്ക് വൻതോതിൽ കഞ്ചാവ് വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ. തോമസി​െൻറ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ആഡംബര ബൈക്കിൽ റോണി കുര്യൻ എത്തിയത്. പരിശോധനക്കിടെ വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോണിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽനിന്ന് കഞ്ചാവ് കണ്ടെത്തിയത്. മറ്റൊരു കേസിൽ കഞ്ചാവ് മാഫിയ സംഘത്തിൽനിന്ന് ഉപയോഗിക്കാനുള്ള കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെയാണ് തോമസ് എബ്രഹാമിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.