കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 140 കിലോ കഞ്ചാവ് തേനിയിൽ പിടികൂടി

കുമളി: ഇടവേളക്കുശേഷം തമിഴ്നാട്ടിൽ വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന 140 കിലോ കഞ്ചാവ് ആൻറി നാർകോട്ടിക് സ്ക്വാഡ് പിടിച്ചെടുത്തു. തെലങ്കാനയിൽനിന്ന് കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. ആന്ധ്ര മേധ്സൂർ സ്വദേശി വാട്ട് പുന്നരേഷിനെ (28) ഇൻസ്പെക്ടർ മുത്തുകുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി വാഹനപരിശോധനക്കിടെ മധുരാപുരി സബ്സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാർ സംശയംതോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലെത്തിച്ച് വിൽപന നടത്താനുള്ളതായിരുന്നു ഇത്. കേരളത്തിലെ വ്യാപാരിയെ സംബന്ധിച്ചും ഇടനിലക്കാർ, മറ്റ് കണ്ണികൾ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.