കോട്ടയം: മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാതോലിക്ക ബാവയുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചുള്ള പാത്രിയാർക്കീസിെൻറ കത്തിനോട് തൽക്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ ഒാർത്തഡോക്സ് സഭ. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ചക്ക് താൽപര്യം അറിയിച്ച് ഒാർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കബാവക്ക് കത്തയച്ചത്. ഇതിനെ നിർണായക നീക്കമെന്ന് യാക്കോബായ വിഭാഗം വിശേഷിപ്പിക്കുേമ്പാൾ തണുപ്പൻ മട്ടിലാണ് ഒാർത്തഡോക്സ് വിഭാഗത്തിെൻറ പ്രതികരണം. പാത്രിയാർക്കീസുമായുള്ള ചർച്ച സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച മേൽക്കൈ നഷ്ടമാക്കുമെന്ന വിലയിരുത്തലിലാണ് ഒാർത്തഡോക്സ് സഭ. സമാധാനത്തിന് എതിരല്ലെന്നും ഭരണഘടനയും സുപ്രീംകോടതി വിധിയും അംഗീകരിച്ചുള്ള ചർച്ചക്കാണ് പ്രസക്തിയെന്നുമാണ് ഇവരുെട നിലപാട്. ഇത് അംഗീകരിച്ച് പാത്രിയാർക്കീസ് ബാവ ചർച്ചക്ക് തയാറാകുമോയെന്ന് വ്യക്തമാക്കുകയാണ് ആദ്യം വേണ്ടതെന്നും ഒാർത്തഡോക്സ് സഭ വക്താക്കൾ പറയുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്തും മുമ്പും നിരവധി ചർച്ച നടത്തിയതാണ്. എന്നാൽ, ചർച്ചയിലെ തീരുമാനങ്ങളെല്ലാം യാക്കോബായ വിഭാഗം ഏകപക്ഷീയമായി ലംഘിച്ചു. ഇൗസാഹചര്യം നിലനിൽക്കെ ആരുമായും ചർച്ച നടത്തിയിട്ട് കാര്യമില്ല. പ്രശ്നങ്ങൾ വഷളാക്കാനാണ് പാത്രിയാർക്കീസിെൻറ കേരള സന്ദർശനമെന്ന സംശയവും ഇതിെനാപ്പം ഇവർ പങ്കുവെക്കുന്നു. നേരത്തേ കേരളത്തിലെത്തുന്ന പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ചക്ക് ഒരുക്കമല്ലെന്ന് കാതോലിക്കബാവ വ്യക്തമാക്കിയിരുന്നു. നേരേത്ത താൻ വിദേശത്ത് പാത്രിയാർക്കീസിനെ കണ്ടിരുന്നതായും ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹവുമായുള്ള ചർച്ചക്ക് പ്രസക്തിയില്ലെന്നുമായിരുന്നു കാതോലിക്കബാവ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സമാനനിലപാടിൽ തന്നെയാണ് സഭാനേതൃത്വവും. മലങ്കര സഭ തർക്കത്തിൽ ചർച്ചകൾ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒാർത്തഡോക്സ് സഭയിലെ വിവിധ സമിതികൾ കാതോലിക്കബാവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൗസാഹചര്യത്തിൽ ബാവയുെട തീരുമാനമാകും അന്തിമം. ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. എക്യുമെനിക്കൽ റിലേഷൻസ് വിഭാഗവുമായി ബന്ധപ്പെട്ട് കത്ത് ലഭിച്ചെങ്കിലും ഇതുവരെ ബാവ കണ്ടിെല്ലന്നാണ് സഭ നേതൃത്വം പറയുന്നത്. ഉപവാസത്തിലാണ് ബാവ. ഇതിനുശേഷമാകും കത്തിൽ തീരുമാനമെന്നാണ് സഭയുടെ ഒൗദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയോ മറ്റ് സഭ നേതൃത്വങ്ങളോ ചർച്ച സമ്മർദം ചെലുത്തിയാൽ സുപ്രീംകോടതി വിധി അംഗീകരിച്ചാൽ മാത്രം ചർച്ചയെന്ന നിലപാടിൽ എത്താനും ധാരണയായിട്ടുണ്ട്. കഴിഞ്ഞതവണ പാത്രിയാർക്കീസ് ബാവ കേരളം സന്ദർശിച്ചപ്പോൾ കോട്ടയത്ത് സംസ്ഥാന സർക്കാർ ഒൗദ്യോഗികമായി വിരുന്നൊരുക്കിയിരുന്നു. യാക്കോബായ വിഭാഗത്തിെൻറ സമ്മർദത്തെ തുടർന്ന് ഇതിലേക്ക് കാതോലിക്കബാവയെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യവും ഇവർ ചൂണ്ടിക്കാട്ടും. അതേസമയം, െകാച്ചിയിലെ ഹോട്ടലിൽ താമസിക്കാനുള്ള പാത്രിയാർക്കീസ് ബാവയുെട തീരുമാനവും സിംഹാസന പള്ളികളുടെ ബിഷപ്പുമാരുടെ ക്ഷണത്തെ തുടർന്നാണ് എത്തുന്നതെന്ന പരാമർശവും യാേക്കാബായ സഭ വിശ്വാസികളിൽ ചർച്ചക്കിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.