​െചങ്ങന്നൂർ: മനഃസാക്ഷി​ വോട്ടിന്​ കേരള കോൺഗ്രസിൽ ധാരണ; നാളെ​ പ്രഖ്യാപനമുണ്ടായേക്കും

തൊടുപുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണക്കാനുള്ള നീക്കത്തിൽനിന്ന് കേരള കോൺഗ്രസിലെ മാണി വിഭാഗം പിൻവാങ്ങുന്നു. ജോസ് കെ. മാണിക്ക് വഴങ്ങി ഇൗ വഴിക്ക് നീങ്ങിയ പാർട്ടി ചെയർമാൻ കെ.എം. മാണിക്ക് ഉപസമിതി അംഗങ്ങൾക്കിടയിലും സമവായമുണ്ടാക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണിത്. ഇതോടെ മനഃസാക്ഷി വോെട്ടന്ന നിലപാടിന് മാണി-ജോസഫ് ആശയവിനിമയത്തിൽ ധാരണയായി. പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾപോലും രണ്ടുതട്ടിലായതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനത്തിന് രൂപവത്കരിച്ച ഉപസമിതി ചൊവ്വാഴ്ച യോഗം ചേർന്ന ശേഷം ഇക്കാര്യം പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ട് ഏതെങ്കിലും മുന്നണിക്ക് മാത്രമായി നൽകുന്നത് അസാധ്യമായതോടെയാണ് തീരുമാനം. ഷോക് ട്രീറ്റ്മ​െൻറ് എന്ന നിലയിൽ ഇടതു സ്ഥാനാർഥിയെ പിന്തുണക്കുകയും പിന്നീട് സാഹചര്യം വിലയിരുത്തി ഉചിത തീരുമാനവുമെന്ന മാണി വിഭാഗത്തി​െൻറ അവസാന നിർദേശവും പി.ജെ. ജോസഫ് തള്ളിയതോടെയാണ് മനഃസാക്ഷി വോട്ട് തന്നെയെന്ന ധാരണയിലേക്ക് എത്തിയത്. ഇടതു മുന്നണിയെ പിന്തുണക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതുവഴി പാർട്ടിയെ യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് കൊണ്ടുവരാനായില്ലെങ്കിലും മനഃസാക്ഷി വോെട്ടന്ന േഫാർമുലയിൽ തളക്കാൻ സാധിച്ചത് നേട്ടമെന്നാണ് ജോസഫ് ഗ്രൂപ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. കേരള കോൺഗ്രസ് വോട്ട് 85 ശതമാനം മുതൽ 90 ശതമാനംവരെ യു.ഡി.എഫിനായിരിക്കുമെന്നും ജോസഫ് വിഭാഗം കണക്കാക്കുന്നു. ഇത് നേട്ടമാകുമെങ്കിലും മുൻ തെരഞ്ഞെടുപ്പിൽ ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസി​െൻറ വോട്ടിൽ 10 ശതമാനമാണെങ്കിലും നഷ്ടമാകുകയാകും മനഃസാക്ഷി വോട്ടിലൂടെ സംഭവിക്കുക. അതേസമയം, ടെസ്റ്റ് ഡോസ് എന്ന നിലയിൽ പാർട്ടി, ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാഹചര്യം ഒഴിവാകുന്നത് യു.ഡി.എഫിന് ആശ്വാസമാകും. ആരെ പിന്തുണക്കണമെന്ന ആശയക്കുഴപ്പം പരിഹരിച്ച് നിലപാട് പ്രഖ്യാപിക്കാൻ രൂപവത്കരിച്ച ഉപസമിതി ഒരാഴ്ച പിന്നിട്ടിരിക്കെയും ചേരാൻ സാധിച്ചിരുന്നില്ല. സമവായം ഉണ്ടായ ശേഷം ഉപസമിതി യോഗം വിളിക്കാനായിരുന്നു ശ്രമം. ഇത് സാധിക്കാതെ വന്നതോടെ കെ.എം. മാണി മുൻകൈയെടുത്ത് അംഗങ്ങളുമായി ആശയവിനിമയം നടത്തിയാണ് എതിർപ്പുണ്ടാകില്ലെന്നുറപ്പിച്ച് മനഃസാക്ഷി വോട്ടിന് ധാരണയുണ്ടാക്കിയത്. രണ്ട് എം.പിമാരും ആറ് എം.എൽ.എമാരും പാർട്ടി ട്രഷററും ഉൾപ്പെട്ടതാണ് ഒമ്പതംഗ ഉപസമിതി. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.