കോട്ടയം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്സൺമാർക്കായി നടത്തിയ ദ്വിദിന ശിൽശാലക്ക് സമാപനമായി. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിച്ചു. പഞ്ചായത്തുകളുടെ അനുഭവങ്ങൾ ശിൽപശാലയിൽ പങ്കുവെച്ചു. ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷ പഠനവുമായി ബന്ധപ്പെട്ട മാതൃക ഫോറം തയാറാക്കുന്നതു പോലുള്ള ഗ്രൂപ് വർക്കുകളും പരിപാടിയുടെ ഭാഗമായി നടന്നു. ഭാവി പരിപാടികളെപ്പറ്റി മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.