പ്രധാന പൈപ്പ്​ ലൈൻ പൊട്ടി റോഡ്​ തകർന്നു; നഗരത്തിൽ കുടിവെള്ളം മുടങ്ങി

കോട്ടയം: നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകർന്നു. കുടിവെള്ളവിതരണം പൂർണമായും മുടങ്ങി. കോട്ടയം റബർ ബോർഡിന് ഒാഫിസിനുമുന്നിൽ റെയിൽവേ മേൽപാലത്തിനുസമീപത്തെ റോഡിലെ പൈപ്പാണ് പൊട്ടിയത്. ശനിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. ഇേതതുടർന്ന് റോഡിൽ വലിയഗർത്തവും രൂപപ്പെട്ടു. പൂവത്തുംമൂട്ടിലെ ജലശുദ്ധീകരണശാലയിൽനിന്ന് കലക്ടറേറ്റ് വളപ്പിലെ ജല അതോറിറ്റിയുടെ പ്രധാന ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. കോട്ടയം റെയിൽവേ സ്റ്റേഷൻ-മദർതെരേസ-കഞ്ഞിക്കുഴി റോഡിലെ ഗതാഗതം പൂർണമായും നിലച്ചു. സ്ഥലത്ത് പട്രോളിങ് നടത്തിയ പൊലീസുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാരെ അറിയിക്കുകയായിരുന്നു. ജീവനക്കാരെത്തി പ്രധാന പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചു. റബർ ബോർഡ്-മദര്‍ തേരസ റോഡിന് സമീപം റെയില്‍വേ മേൽപാലത്തി​െൻറ പണി നടക്കുമ്പോഴുണ്ടായ പ്രകമ്പനമാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതർ പറഞ്ഞു. പൊട്ടിയ പൈപ്പി​െൻറ ഭാഗത്ത് അതേ അളവിലുള്ള മറ്റൊന്ന് ഘടിപ്പിച്ച് പ്രശ്‌നം പരിഹരിക്കുന്ന ജോലി ആരംഭിച്ചു. ശുദ്ധജലവിതരണം മുടങ്ങിയതോടെ പഴയ നഗരസഭ പ്രദേശത്തെ 30,000ഒാളം ഗാർഹിക ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടി. പൂവത്തുംമൂട്ടിൽനിന്ന് കലക്ടറേറ്റിലെ പ്രധാന ടാങ്കിൽ ശേഖരിക്കുന്ന ജലമാണ് കലക്ടറുടെ ഒൗദ്യോഗിക വസതിയടക്കം സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. വാഹനങ്ങൾ കുറവായ പുലർച്ച ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. റോഡ് തകർന്നതറിയാതെ ശനിയാഴ്ച രാവിലെ കഞ്ഞിക്കുഴി ഭാഗത്തുനിന്നും കോട്ടയംഭാഗത്തുനിന്നും എത്തിയ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. പൊലീസ് ഇടപെട്ടാണ് വഴിതിരിച്ചുവിട്ടത്. നഗരത്തിലെ കുരുക്കിൽപെടാതെ കോട്ടയം റെയിൽവേ സ്റ്റേഷൻ, കലക്ടറേറ്റ്, നാഗമ്പടം തുടങ്ങിയ പ്രദേശങ്ങളിലെത്താനും തിരിച്ചുപോകാനും ഉപവഴിയായി ഉപയോഗിക്കുന്ന റോഡാണിത്. വാട്ടർ അതോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്ന ജോലി ആരംഭിച്ചെങ്കിലും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണുമാന്തി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. ജലവിതരണം പൂർണതോതിൽ ഞായറാഴ്ച വൈകീട്ട് മാത്രെമ നടത്താൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു. കാലപ്പഴക്കത്താൽ പൊട്ടുന്നതാണ് കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞമാസം 22ന് കാലപ്പഴക്കത്തെ ത്തുടർന്ന് കെ.കെ. റോഡിൽ പൈപ്പ് പൊട്ടി ലക്ഷത്തോളം രൂപയുടെ നാശനഷ‌്‌ടമുണ്ടായി. സ്കൂൾ ബസുകളുടെ സുരക്ഷ: പ്രത്യേക പരിശോധന 23ന് കോട്ടയം: സ്കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കോട്ടയം ആർ.ടി.ഒാഫിസ് പരിധിയിലുള്ള സ്കൂൾ ബസുകളുടെ പരിശോധന ഇൗ മാസം 23, 30 ദിവസങ്ങളിൽ നടക്കും. സ്കൂൾ തുറക്കലിനും കാലവർഷത്തിനും മുന്നോടിയായാണ് പരിശോധന. കോട്ടയം കോടിമത മാർക്കറ്റ് റോഡിൽ 23ന് രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധന. ബസുകളുടെ സുരക്ഷിതത്വവും യന്ത്രക്ഷമതയും ഡ്രൈവർമാരുടെ കാര്യക്ഷമതയും ഉറപ്പാക്കും. യോഗ്യതനേടുന്ന വാഹനങ്ങളിൽ സേഫ് ഇ.ഐ.ബി (സുരക്ഷിത സ്കൂൾ വാഹനം) സേഫ്റ്റി സ്റ്റിക്കർ പതിക്കും. സ്കൂൾ ബസ് ഡ്രൈവർമാർക്കുമുള്ള റോഡ് സുരക്ഷ അവബോധന ക്ലാസ് 26ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് നടക്കും. ക്ലാസിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പിന്നീട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ പരിശോധിക്കുന്ന സമയത്ത് സർട്ടിഫിക്കറ്റുകൾ കൈയിലുള്ള ഡ്രൈവർമാർക്ക് അധികം ബുദ്ധിമുട്ടുണ്ടാകില്ല. ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തവർ മോട്ടോർ വാഹന വകുപ്പി​െൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. ലൈസൻസ്, ബാഡ്ജ് എന്നിവയും 10 വർഷത്തെയെങ്കിലും ജോലിപരിചയമുള്ള ആളുകളെ മാത്രെമ സ്കൂൾ ബസ് ഡ്രൈവർമാരായി നിയമിക്കാവൂവെന്നാണ് മോേട്ടാർ വാഹനവകുപ്പി​െൻറ നിർദേശം. സ്കൂൾ ബസിലേക്ക് ഡ്രൈവർമാരെ നിയമിക്കുന്നതിനുമുമ്പ് അവരുടെ വാഹനപരിചയം ഉറപ്പാക്കണം. ജില്ലയിൽ കണക്കനുസരിച്ച് 1100 സ്കൂൾ ബസാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.