ss

മോദി നടത്തിയത് അധിക്ഷേപം -വി.ഡി. സതീശൻ ചെങ്ങന്നൂർ: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ മോദി നടത്തിയത് വ്യക്തിപരമായ അധിക്ഷേപമെന്ന് വി.ഡി. സതീശൻ എം.എൽ.എ. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ പ്രചാരണാർഥം ആലായിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇരുന്ന കസേരയിൽ ഇരുന്നാണ് മോദി സ്വന്തം പദവിക്ക് യോജിക്കാത്ത വാക്കുകൾ ഉപയോഗിച്ചത്. കർണാടകത്തിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനാണ് കോൺഗ്രസ് ജെ.ഡി.എസിന് പിന്തുണ നൽകുന്നത്. സീറ്റുകളുടെ കാര്യത്തിൽ കുറവ് സംഭവിച്ചെങ്കിലും മികച്ച വോട്ടിങ് ശതമാനമാണ് കോൺഗ്രസ് കർണാടകത്തിൽ നേടിയത്. കശ്മീരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നത്, നോട്ട് നിരോധനം തകർത്ത സാമ്പത്തികരംഗം, കടുത്ത ഇന്ധനവില വർധന എന്നിവക്കെല്ലാം ചുട്ട മറുപടി നൽകാനുള്ള വേദിയായി ഉപതെരഞ്ഞെടുപ്പിനെ ജനം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡൻറ് പ്രദീപ് അധ്യക്ഷത വഹിച്ചു. കോട്ടയം ഡി.സി.സി മുൻ അധ്യക്ഷൻ ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി വത്സലൻ, സുധീർ, നൈനാൻ സി. കുറ്റിശ്ശേരിൽ, ഹരി, ആലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ശോഭ എന്നിവർ സംസാരിച്ചു. സാമൂഹികക്ഷേമ പെൻഷനുകൾ മരവിപ്പിക്കുന്നത് ക്രൂരത -ഉമ്മൻ ചാണ്ടി ചെങ്ങന്നൂർ: ക്ഷേമ പെൻഷനുകൾ തടയുന്ന ഇടതുസർക്കാറി​െൻറ നടപടി അംഗീകരിക്കാനാവില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബുധനൂർ ഉളുന്തിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് പെൻഷൻ 34 ലക്ഷമാക്കി വർധിപ്പിച്ചു. വികസനവും കരുതലും വിജയകരമായി നടപ്പാക്കിയ സർക്കാറായിരുന്നു യു.ഡി.എഫിേൻറത്. എന്നാൽ, ജനങ്ങളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാത്ത സർക്കാറാണ് ഇപ്പോൾ അധികാരത്തിൽ. മോദി-പിണറായി സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കിട്ടുന്ന അവസരമാക്കി ജനം തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.