തൊടുപുഴ: ജില്ലയിലെ തപാലോഫിസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. തപാലോഫിസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും പൊതുജനങ്ങൾക്ക് സൗകര്യപ്രദവുമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഒാഫിസുകൾ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കോര്‍ ഇൻറഗ്രേറ്റഡ് സിസ്റ്റത്തിലൂടെയാണ് (സി.എസ്.ഐ) തപാല്‍ വകുപ്പ് മുഖഛായമാറ്റുന്നത്. തപാലോഫിസുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം പ്രത്യേക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏകോപിപ്പിക്കും. ഓരോ ദിവസത്തെയും തപാല്‍ അക്കൗണ്ട് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ സംവിധാനത്തിന് പ്രത്യേകരീതിയില്‍ സൂക്ഷിക്കാന്‍ കഴിയും. നിലവില്‍ പ്രധാന ശാഖകളിലെല്ലാം കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാനായിട്ടില്ല. കോര്‍ ഇൻറഗ്രേറ്റഡ് സിസ്റ്റം വരുന്നതോടെ എല്ലാം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും. േമയ് 17മുതൽ അഞ്ചുദിവസം തപാൽ ഇടപാടുകൾ മുടങ്ങും തൊടുപുഴ: ജില്ലയിലെ തപാൽ ഓഫിസുകൾ കോർ സിസ്റ്റംസ് ഇൻറേഗ്രറ്റർ (സി.എസ്.ഐ) എന്ന ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിെൻറ ഭാഗമായി േമയ് 17മുതൽ 21വരെ ഇടുക്കി പോസ്റ്റൽ ഡിവിഷനുകീഴിലെ തപാൽ ഓഫിസുകളിൽ സ്പീഡ് പോസ്റ്റ് ബുക്കിങ് ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടും. മണിയോർഡർ അയക്കാനോ രജിസ്റ്റേർഡ് തപാൽ ബുക്ക് ചെയ്യാനോ ഈ ദിവസങ്ങളിൽ കഴിയില്ല. മേയ് 17മുതൽ 21വരെ മറ്റിടങ്ങളിൽനിന്ന് സ്പീഡ് പോസ്റ്റ്, ഓർഡിനറി തപാലുകൾ എന്നിവയടക്കം ലഭിക്കുന്നതിൽ തടക്കമുണ്ടാകില്ല. ഈ ദിവസങ്ങളിൽ ഇടുക്കി പോസ്റ്റൽ ഡിവിഷനിലെ തപാൽ ഓഫിസുകൾ മുഖേന ഓർഡിനറി തപാലുകൾ അയക്കുന്നതിന് തടസ്സമില്ല. പേക്ഷ, തപാൽ ഓഫിസുകളിൽ സ്റ്റാമ്പ് വിൽപന ഉണ്ടായിരിക്കില്ല. മുൻകൂട്ടി സ്റ്റാമ്പ് വാങ്ങി സൂക്ഷിക്കുന്നവർക്കു മാത്രെമ തപാൽ ഉരുപ്പടികൾ അയക്കാനാാൂ. ഇടുക്കിയിൽ പുതിയൊരു ജലവൈദ്യുതി പദ്ധതി കൂടി * ചിന്നാർ പദ്ധതിയുടെ നിർമാണോദ്ഘാടനം 17ന് തൊടുപുഴ: കേരളത്തിെൻറ ഉൗർജേസ്രാതസ്സായ ഇടുക്കിയിൽ പുതിയൊരു ജലവൈദ്യുതി പദ്ധതി കൂടി ആരംഭിക്കുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ചിന്നാർ പദ്ധതിയുടെ നിർമാണോദ്ഘാടനം 17ന് നടക്കും. മുരിക്കാശ്ശേരി കൊന്നത്തടി മങ്കുവയിലാണ് അണക്കെട്ട്. ചിന്നാർ മങ്കുവയിൽ നിർമിക്കുന്ന 150 മീറ്റർ നീളവും 9.2 മീറ്റർ ഉയരവുമുള്ള ഗേറ്റില്ലാത്ത കോൺക്രീറ്റ് തടയണ, 3125 മീറ്റർ നീളവും കോൺക്രീറ്റ് ലൈനിങ്ങോടെ 3.3 മീറ്റർ വ്യാസമുള്ള തുരങ്കം, പനംകുട്ടിയിൽ നിർമിക്കുന്ന പവർ ഹൗസ്, പവർ ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റർ നീളവും 3 മീറ്റർ വ്യാസവുമുള്ള പൈപ്പ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. 269.87 കോടിയാണ് നിർമാണച്ചെലവ്. 2007ൽ നിർമാണം തുടങ്ങിയ 60 മെഗാവാട്ടിെൻറ പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയാണ് ഇതിനുമുമ്പ് ജില്ലയിൽ അവസാനമായി ആരംഭിച്ചത്. വൻകിട പദ്ധതികളേറെയും നിർമിക്കാൻ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാഴാകുന്ന ജലസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെറുകിട പദ്ധതികൾക്ക് പ്രാധാന്യം നൽകിവരുന്നതെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കി. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാകുമ്പോൾ 165 മെഗാവാട്ടിെൻറ സ്ഥാപിതശേഷി കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനഭൂമി ആവശ്യമില്ലാത്ത ചിന്നാർ പദ്ധതിക്കായി 109പേരിൽനിന്ന് 16.03 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ 14.03 ഹെക്ടർ ഏറ്റെടുത്തു. അണക്കെട്ട്, തുരങ്കം തുടങ്ങിയവയുടെ നിർമാണ പ്രാരംഭജോലികൾ ആരംഭിച്ചു. 17ന് രാവിലെ 11ന് മുരിക്കാേശരി െപ്രെവറ്റ് ബസ് സ്റ്റാൻഡ് അങ്കണത്തിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. റോഷി അഗസ്റ്റ്യൻ എം.എൽ.എ അധ്യക്ഷതവഹിക്കും. അഡ്വ. ജോയിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.