കട്ടപ്പന: . ഒരുമാസത്തിനിടെ ഏലക്കയുടെ കൂടിയ വിലയിൽ കിലോഗ്രാമിന് 182 രൂപയുടെയും ശരാശരി വിലയിൽ കിലോഗ്രാമിന് 140 രൂപയുടെയും ഇടിവാണ് ഉണ്ടായത്. പുറ്റടി സ്പൈസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ഓൺലൈൻ ഏലക്ക ലേലത്തിൽ 8882.35 കിലോ ഏലക്ക കർഷകർ വിൽപനക്കായി പതിച്ചു. ഇതിൽ 82911.7 കിലോഗ്രാം വിറ്റുപോയപ്പോൾ കൂടിയ വില 1244 രൂപയും ശരാശരി വില 823.64ഉം ആണ് ലഭിച്ചത്. ഇതേ കമ്പനിതന്നെ എപ്രിൽ 10ന് നടത്തിയ ലേലത്തിൽ കൂടിയ വില കിലോഗ്രാമിന് 1305 രൂപയും ശരാശരി വില കിലോഗ്രാമിന് 962.07ഉം ആയിരുന്നു. കഴിഞ്ഞ ജനുവരി 30ന് നടത്തിയ ഹെഡർ സിസ്റ്റംസ് ഇന്ത്യ ലേലത്തിൽ കൂടിയ വില 1426 രൂപയും ശരാശരി വില 1011.46ഉം ലഭിച്ചിരുന്നു. വിലയിൽ പെട്ടെന്നുണ്ടായ വ്യതിയാനം പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയാണ്. ഏലം ഉൽപാദനത്തിലോ കയറ്റുമതിയിലോ ഒരു വർധനയുമില്ല. അതേസമയം, ഗ്വാട്ടമാലയിൽനിന്ന് വൻതോതിൽ ഏലക്ക ഇറക്കുമതി നടത്തി ഇന്ത്യൻ ഏലത്തിെൻറ വിലയിടിക്കാൻ ഒരുവിഭാഗം വ്യാപാരികൾ ശ്രമിക്കുന്നുണ്ട്. ഏലത്തോട്ട മേഖലയിൽ വേനൽ മഴ ശക്തമായതാണ് കൃഷിക്ക് അനുകൂലമായ ഏക ഘടകം. ഇതിെൻറ മറപിടിച്ച് ലേല ഏജൻസികളും വ്യാപാരികളും വില കുത്തനെ താഴ്ത്തുകയായിരുന്നുവെന്നാണ് നിഗമനം. ഉത്തരേന്ത്യൻ വിപണിയിൽ ഏലം വിലയിൽ കുറവൊന്നും വന്നിട്ടില്ല. കിലോഗ്രാമിന് 1500 മുതൽ 2000 രൂപ വരെ അവിടെ ഇപ്പോഴും ലഭിക്കുന്നു. പരമാവധി ലാഭം നേടാൻ കർഷകരിൽനിന്ന് കഴിയുന്നത്ര വിലകുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. അതിന് ലേല ഏജൻസികളും സഹായം നിൽക്കുന്നു. ചെറുകിട കച്ചവടക്കാരാകട്ടെ കർഷകരിൽനിന്ന് ശരാശരി 700 രൂപക്കാണ് ഏലക്ക വാങ്ങുന്നത്. ഏലത്തിന് തറവില പ്രഖ്യാപിക്കുകയാണ് ഇത് മറികടക്കാൻ ഏക പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.