കോട്ടയം: ബിരുദ പരീക്ഷ നടത്തി മൂന്നാഴ്ചക്കകം ഫലം പ്രസിദ്ധീകരിച്ച് എം.ജി സർവകലാശാലക്ക് അഭിമാനനേട്ടം. സി.ബി.സി.എസ്.എസ്(ചോയ്സ് ബേസ്ഡ് ക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം)ബി.എ/ബി.എസ്സി/ബി.കോം ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനമാണ് റെേക്കാഡ് സമയത്തിൽ നടത്തിയത്. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നേട്ടം. 2018 മാർച്ച് 16ന് ആരംഭിച്ച ആറാം സെമസ്റ്റർ പരീക്ഷകൾ ഏപ്രിൽ 27ന് പൂർത്തിയായി. 192 അഫിലിയേറ്റഡ് കോളജുകളിൽ 112 ബിരുദ പ്രോഗ്രാമുകളിലാണ് പരീക്ഷനടന്നത്. 8774 പേർ ബി.എക്കും 11438 പേർ ബി.എസ്സിക്കും 18390 പേർ ബി.കോമിനും 6055 പേർ വിവിധ ന്യൂജനറേഷൻ കോഴ്സുകൾക്കും പരീക്ഷയെഴുതിയിരുന്നു. ഇതിൽ 6916 പേർ ബി.എക്കും (78.82%) 9149 പേർ ബി.എസ്സിക്കും (79.98%) 14790 പേർ ബി.കോമിനും (80.42%) 4086 പേർ ന്യൂജനറേഷൻ കോഴ്സുകൾക്കും (80.69%) വിജയിച്ചു. 2016ൽ ജൂലൈ 15നും 2017ൽ േമയ് 31നുമാണ് ഫലപ്രഖ്യാപനം നടന്നത്. ഗ്രേസ്മാർക്കും പുനർമൂല്യനിർണയഫലങ്ങൾ പ്രകാരമുള്ള മാർക്കുകളും ചേർത്തിട്ടുള്ള അന്തിമ ഫലമാണ് പ്രസിദ്ധീകരിച്ചത്. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ േമയ് 31വരെ സ്വീകരിക്കും. ഭരണതലത്തിലും ജീവനക്കാരുടെ തലത്തിലും അധ്യാപകരുടെ തലത്തിലുമായിട്ടുണ്ടായ ഏകോപനവും ചിട്ടയായ പ്രവർത്തനവുമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബിരുദ പരീക്ഷഫലം 24 മാസം വരെ വൈകി പ്രസിദ്ധീകരിച്ച ചരിത്രമാണ് തിരുത്തിക്കുറിച്ചത്. വിവിധ കോഴ്സുകളിലായി രജിസ് റ്റർ ചെയ്ത 41,000 വിദ്യാർഥികളുടെ 1,90,000 ഉത്തരക്കടലാസുകളാണ് പ്രോസസിങ് പൂർത്തിയാക്കി എട്ട് മേഖല ക്യാമ്പുകളിലായി മൂല്യനിർണയത്തിനെത്തിയത്. ഏപ്രിൽ 24ന് ആരംഭിച്ച മൂല്യനിർണയം േമയ് പന്ത്രണ്ടിന് പൂർത്തിയാക്കുകയും അനുബന്ധ ടാബുലേഷൻ ജോലികൾ േമയ് 14ന് പൂർത്തീകരിക്കുകയും ചെയ്താണ് കഴിഞ്ഞ വർഷെത്തക്കാൾ 14 ദിവസം നേരേത്തയുള്ള ഫലപ്രഖ്യാപനം. പ്രോ വൈസ് ചാൻസലർ ഡോ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ. ഷറഫുദ്ദീൻ, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. ആർ. പ്രഗാഷ്, പരീക്ഷ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പ്ര എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.