ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഇല്ലാത്തതിനെത്തുടർന്ന് കുട്ടികളടക്കം നൂറുകണക്കിന് രോഗികൾ ചികിത്സ ലഭിക്കാതെ വലഞ്ഞു. ചൊവ്വാഴ്ച ആശുപത്രി ഹാജർ ബുക്കിൽ 15 ഡോക്ടർമാർ ഒപ്പിെട്ടങ്കിലും ഒ.പിയിൽ പരിശോധനെക്കത്തിയത് മൂന്നുപേർ മാത്രം. കൈക്കുഞ്ഞ് മുതൽ 15 വയസ്സുവരെയുള്ള 150ഒാളം കുട്ടികളാണ് ആശുപത്രിയിൽ ചൊവ്വാഴ്ച എത്തിയത്. എന്നാൽ, ശിശുരോഗ വിദഗ്ധൻ ഡ്യൂട്ടിക്ക് വരാത്തതിനാൽ രക്ഷിതാക്കളും കുഞ്ഞുങ്ങളും വലഞ്ഞു. ജനറൽ ഒ.പിയിലെ ഡോക്ടറെ കാണാൻ മുതിർന്ന രോഗികളോടൊപ്പം മണിക്കൂറോളം കാത്തുനിന്നതോടെ കുട്ടികൾ പലരും വിശന്ന് അവശരായി തളർന്നുവീണു. ഡോക്ടർമാരിൽ ഭൂരിഭാഗവും ജോലിെക്കത്തുന്നത് തോന്നും പോലെയാണെന്ന് രോഗികളടക്കം കുറ്റപ്പെടുത്തുന്നു. രാവിലെ 8.30മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധിക്കേണ്ട ഒ.പി സമയം. എന്നാൽ, പലരും എത്തുന്നത് പത്തിനുശേഷമാണ്. ഇവർ ഹാജർ ബുക്കിൽ ഒപ്പിട്ടശേഷം സ്ഥലം വിടും. മറ്റുചിലർ ഉച്ചക്ക് ഒന്നിനിടെ എപ്പോഴെങ്കിലും വന്ന് ഹാജർ രേഖപ്പെടുത്തും. ചിലർ ജോലിക്കുവരുന്നത് വല്ലപ്പോഴുമാണ്. ചില ഡോക്ടർമാർ മാത്രം രാവിലെ എട്ടിന് എത്തി രോഗികളെ പരിശോധിക്കും. ഇവരാണ് രോഗികൾക്ക് ആശ്വാസം. ഡോക്ടർമാരുടെ അനാസ്ഥ ജില്ല മെഡിക്കൽ ഓഫിസറടക്കമുള്ളവർക്ക് അറിയാമെങ്കിലും മൗനം പാലിക്കുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.