േകാട്ടയം: 10ാം ക്ലാസ് മുതൽ യൂനിവേഴ്‌സിറ്റി തലംവരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800പേരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ പ്രതിഭ സംഗമത്തില്‍ ആദരിച്ചു. പിതാവ് മരിച്ചശേഷം അമ്മയുടെ മാത്രം തണലില്‍ മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ഥിനി മീനാക്ഷിക്ക് തുട ര്‍വിദ്യാഭ്യാസത്തിനായി ഒരുലക്ഷം രൂപയും സമ്മാനിച്ചു. ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.. ജോണ്‍ അധ്യക്ഷതവഹിച്ചു.എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎൽ.എ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് കൊച്ചേരി, ഫാ. അലക്‌സ് ജോൺ, സണ്‍ഡേ സ്കൂൾ പ്രതിഭ കരിഷ്മ ഗീവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരായ ജി. സതീഷ് (മനോരമ) എം.എം. ശ്യാംകുമാര്‍ (ഏഷ്യാനെറ്റ്), കെ. മധു (മാതൃഭൂമി) എന്നിവര്‍ക്ക് പ്രത്രേക ഉപഹാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.