ഹാരിസൺസി​െൻറ ഷെയർ ഉടമകളായ ബ്രിട്ടീഷ്​ കമ്പനി വീണ്ടും പ്രവർത്തനം തുടങ്ങി

പത്തനംതിട്ട: 2016ൽ അടച്ചുപൂട്ടിയ ഹാരിസൺസ് മലയാളം കമ്പനിയുടെ ഷെയർ ഉടമകളായ മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ്) എന്ന ബ്രിട്ടീഷ് കമ്പനി വീണ്ടും പ്രവർത്തനം തുടങ്ങി. ഹാരിസൺസ് കേസിൽ രാജമാണിക്യം റിപ്പോർട്ട് ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെയാണിത്. ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ സി.ബി.െഎ അന്വേഷണം വേണമെന്ന രാജമാണിക്യം റിപ്പോർട്ട് പുറത്തുവന്ന ദിവസമാണ് കമ്പനി അടച്ചുപൂട്ടി ഉടമയായ ആന്തണി ജാക് ഗിന്നസ് മുങ്ങിയത്. കേസിൽ വാദം പൂർത്തിയായ ശേഷം മാർച്ച് ഒമ്പതിനാണ് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി തേടി ബ്രിട്ടീഷ് കമ്പനികാര്യ വകുപ്പിന് അപേക്ഷ നൽകിയത്. അതനുസരിച്ച് പ്രവർത്തനാനുമതി നേടുകയായിരുന്നു. സി.ബി.െഎ അന്വേഷണം വേണമെന്ന രാജമാണിക്യം റിപ്പോർട്ടിലെ ശിപാർശ സംസ്ഥാന സർക്കാർ പൂഴ്ത്തിെവച്ചത് ദുരൂഹതക്കിടയാക്കിയിരുന്നു. റിപ്പോർട്ട് തള്ളണമെന്ന ആവശ്യത്തിൽ ഹൈകോടതിയിൽ വാദം പൂർത്തിയായ ഉടൻ കമ്പനി പുനരുജ്ജീവിപ്പിക്കാൻ മലയാളം പ്ലാേൻറഷൻസ് ഉടമകൾ അപേക്ഷ നൽകിയതും ദുരൂഹമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിൽ വിധിവരും മുമ്പുതന്നെ റിപ്പോർട്ട് തള്ളുമെന്നും തങ്ങളുടെ നില സുരക്ഷിതമാകുമെന്നും ബ്രിട്ടീഷ് കമ്പനി മനസ്സിലാക്കിയതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത്. ഹാരിസൺസ് മലയാളം കമ്പനി ഭൂമി ൈകവശം െവച്ചിരിക്കുന്നത് അനധികൃതമായാണെന്നും അത് സർക്കാർ ഏറ്റെടുക്കണമെന്ന് കാട്ടി റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം 2016 സെപ്റ്റംബറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹാരിസൺസി​െൻറ ഉടമയായ ഗോയങ്ക ബ്രിട്ടനിലെ ചാനൽ ഐലൻഡിലേക്ക് പണംകടത്തുന്നുവെന്നാണ് ഇതിൽ സൂചിപ്പിച്ചിരുന്നത്. അതിനാൽ സി.ബി.ഐ, എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം വേണമെന്നും ശിപാർശ ചെയ്തു. രാജമാണിക്യം റിപ്പോർട്ട് സംസ്ഥാന സർക്കാറിന് നൽകിയതി​െൻറ മൂന്നാം ദിവസം മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ്) അവരുടെ ഡയറക്ടർമാരെ പരിച്ചുവിട്ടു. പിന്നാലെ കമ്പനി പിരിച്ചുവിടുന്നതിന് ബ്രിട്ടീഷ് കമ്പനി ഹൗസിന് കത്തും നൽകി. മലയാളം പ്ലാേൻറഷൻസി​െൻറ 100 ശതമാനം ഒാഹരികളും ആമ്പിൾ ഡൗൺ എന്ന കമ്പനിക്കായിരുന്നു. ആമ്പിൾ ഡൗണി​െൻറ ഒാഹരികളെല്ലാം ആന്തണി ജാക് ഗിന്നസിനായിരുന്നു. ഇതോടെ കമ്പനിയുടെ യഥാർഥ ഉടമ ആന്തണി ജാക് ഗിന്നസാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പിരിച്ചുവിടുന്നതി​െൻറ കാരണം അന്വേഷിച്ച് ബ്രിട്ടീഷ് കമ്പനികാര്യ വകുപ്പ് അയച്ച നോട്ടീസിന് മറുപടിപോലും നൽകാൻ സജ്ഞീവ് ഗോയങ്ക അടക്കം കമ്പനി ഡയറക്ടർ തയാറാകാതിരുന്നതിനാൽ ബ്രിട്ടീഷ് കമ്പനി നിയമം അനുസരിച്ച് കമ്പനിയുടെ സ്വത്തുവകകൾ ബ്രിട്ടീഷ് സർക്കാറിലേക്ക് കണ്ടുകെട്ടി 2017 ഫെബ്രുവരിയിൽ കമ്പനികാര്യ വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ബിനു ഡി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.