കർഷകരുടെ മനം നിറച്ച് മറയൂരിൽ മഴ

മറയൂർ: മറയൂരിൽ കർഷകരുടെ മനം നിറച്ച് മഴ പെയ്തിറങ്ങി. കൊടും വരൾച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മഴനിഴൽ പ്രദേശമായ മറയൂരിൽ കൃഷിയും പച്ചക്കറിവിളകളും നശിച്ചുതുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ദിവസമായി ലഭിച്ച മഴയിൽ കൃഷിയും പച്ചക്കറിവിളകളും സജീവമായി. മറയൂരിലെ വരണ്ട കാലാവസ്ഥയിൽ വറ്റിയ നീരുറവകൾ പലതും സജീവമായി. കൃഷി വീണ്ടും ഈ മഴയിലൂടെ സജീവമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കേരളത്തിൽ ഏറ്റവുമധികം പഴം, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നത് അഞ്ചുനാട് മലനിരകളിലാണ്. കാന്തല്ലൂർ മേഖലകളിൽ പ്രധാനമായും ബീൻസ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് ഉൾപ്പെടെ ശീതകാല പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. വർഷങ്ങളായി മറയൂരിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഉൽപാദനം കുറവായിരുന്നു. എന്നാൽ, ഇത്തവണ ലഭിച്ച മഴയിൽ കൃഷി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.