പട്ടയവിതരണ പട്ടികയിൽ അനർഹർ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

പീരുമേട്: പട്ടയ വിതരണത്തിനായി ഭൂമി പതിവ് കമ്മിറ്റി അംഗീകരിച്ച പട്ടികയിൽ അനർഹർ ഉൾപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അനുമതിക്കായി നൽകിയ പട്ടിക ഇടുക്കി ആർ.ഡി.ഒ മടക്കി അയച്ചു. പീരുമേട് ഭൂപതിവ് ഓഫിസിലെ വീഴ്ചയാണ് പട്ടിക മടക്കി അയക്കാൻ കാരണം. വാഗമൺ വില്ലേജിൽ പട്ടയം നൽകാൻ ആർ.ഡി.ഒക്ക് നൽകിയ പട്ടികയിൽ 27 പേരുകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ ജില്ലക്ക് പുറത്തുള്ളവരാെണന്ന് സൂചന ലഭിച്ചു. എന്നാൽ, ഭൂമി പതിവ് കമ്മിറ്റി പരിശോധിച്ച് പട്ടയം നൽകാൻ ശിപാർശ ചെയ്തിരുന്നത് 23 പേരുടെ പട്ടികയാണ്. മഹസർ, സർേവ സ്കെച്ച്, വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയാണ് 23 അപേക്ഷകർക്ക് പട്ടയത്തിന് അർഹത ലഭിച്ചത്. ഇത്തരം പരിശോധനയിൽ ഉൾപ്പെടാത്തവർ പട്ടികയിൽ ഉൾപ്പെട്ടതിനെക്കുറിച്ചാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്. ജീവനക്കാരുടെ പിഴവ് മൂലമാണോ, ഭൂമി പതിവ് ഓഫിസിൽനിന്ന് അനർഹരെ പട്ടികയിൽ തിരുകിക്കയറ്റിയതാണോ എന്നീ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സർേവ നമ്പർ 654ൽ ഉൾപ്പെട്ട ഉപ്പുതറ വളകോട് സ്വദേശികളായ കർഷകരാണ് പട്ടികയിലെ 16 പേർ. പട്ടിക തിരിച്ചുവന്നതോടെ പട്ടയ വിതരണ നടപടികൾ വീണ്ടും വൈകുമെന്ന ആശങ്കയിലാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.