നെടുങ്കണ്ടം താലൂക്ക്​ ആശുപത്രി പരിസരത്ത്​ തെരുവുനായ്​ക്കളുടെ വിളയാട്ടം

നെടുങ്കണ്ടം: താലൂക്ക് ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം ഭീതി വിതക്കുന്നു. ഏതാനും മാസങ്ങൾക്കിടെ ആശുപത്രി വളപ്പിലും പ്രവേശന കവാടത്തിലുമായി 18 പേരെയാണ് തെരുവുനായ് ആക്രമിച്ചത്. ആറു ദിവസത്തിനിടെ ആശുപത്രിയിലെത്തിയ മൂന്നുപേരെയും ആക്രമിച്ചു. തിങ്കളാഴ്ച പത്രം ഏജൻറിനെ കടിച്ചതിന് പുറമെ ശീെട്ടടുക്കാൻ ക്യൂവിൽ നിന്ന വയോധികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സഹോദരിയെ കാണാനെത്തിയ ആളെയും ആക്രമിച്ചു. ആശുപത്രിയോട് ചേർന്നുള്ള നികുതി വകുപ്പി​െൻറ ക്വാർട്ടേഴ്സിൽ താവളമടിച്ചിരിക്കുന്ന നായ്ക്കളാണ് അക്രമകാരികൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിയെ കാണാനെത്തിയ ബാലഗ്രാം നെല്ലിക്കാപ്പള്ളിയിൽ ശരത്തിനെയാണ് (24) ആക്രമിച്ചത്. ഇയാളുടെ ദേഹത്തേക്ക് ചാടിവീണ നായ് കാൽ കടിച്ചുകീറുകയായിരുന്നു. തൊട്ടടുത്ത ദിവസം വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സക്കെത്തിയ ചെമ്മണ്ണാർ സ്വദേശി തോമസിനാണ് (76) കടിയേറ്റത്. ആഴ്ചകൾക്ക് മുമ്പ് താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ വിവിധ സർക്കാർ ഓഫിസുകളിലേക്കും പുറപ്പെട്ട ആറു കാൽനടക്കാരെയാണ് ആശുപത്രി പരിസരത്ത് തെരുവുനായ് കടിച്ചത്. കുമളി-ആനവിലാസം സ്വദേശി പ്രകാശ്, കോമ്പയാർ സ്വദേശി രാമചന്ദ്രൻ, അബ്ദുൽഖാദർ, മുണ്ടിയെരുമ സ്വദേശി ശ്രീധരൻ, താന്നിമൂട് സ്വദേശി അനിൽകുമാർ, കൽകൂന്തൽ സ്വദേശി അശോകൻ എന്നിവർക്കാണ് കടിയേറ്റത്. കാടുപിടിച്ച് കിടക്കുന്ന സർക്കാർ ഭൂമിയാണ് ഇവയുടെ വിഹാരകേന്ദ്രം. പ്രധാനമായും ആശുപത്രി പരിസരം, ബ്ലോക്ക് പഞ്ചായത്ത് റോഡ്, കരുണ ആശുപത്രി റോഡ് എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം കൂടുതൽ. സ്ത്രീകളെയും കുട്ടികളെയും ഓടിച്ചിട്ട് ആക്രമിക്കുന്നതും നായ്ക്കൾ വട്ടംചാടുന്നത് മൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, പാറത്തോട് പ്രദേശങ്ങളിലും ശല്യം രൂക്ഷമാണ്. നെടുങ്കണ്ടം താലൂക്ക് ഓഫിസ് റോഡ്, ആശുപത്രി പരിസരം, മിനി സിവിൽ സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കരുണ ആശുപത്രി റോഡ്, കമ്യൂണിറ്റി ഹാൾ പരിസരം, കിഴക്കേ കവല, ക്ഷേത്രം ജങ്ഷൻ, താന്നിമൂട് റോഡ് എന്നിവിടങ്ങളിൽ നായ്ക്കളുടെ ശല്യം മൂലം കാൽനടക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ടാറിങ് ഒലിച്ചുപോകുന്നു; റോഡിൽ വാഹനങ്ങൾ തെന്നിമാറുന്നു തൊടുപുഴ: ടാറിങ് ഒലിച്ചുപോയി റോഡ് പൊട്ടിപ്പൊളിയുന്നു. തൊടുപുഴ-ഊന്നുകൽ റൂട്ടിലെ പാറ എന്ന സ്ഥലത്തിന് സമീപമാണ് ടാറിങ് ഒലിച്ചുപോകുന്നത്. ഇതുമൂലം റോഡിൽ ഇടതൂർന്ന ചെറുകുഴികൾ രൂപപ്പെടുകയും വാഹനങ്ങൾ റോഡിൽനിന്ന് വഴുതിമാറുകയും ചെയ്യുന്നു. ഇരുചക്രവാഹനങ്ങളും ചെറുടയറുകൾ ഉള്ള വാഹനങ്ങളും ഇവിടെ വഴുതി മറിയാൻ സാധ്യത കൂടുതലാണ്. സമീപങ്ങളിൽ ടാറിങ് പൊളിഞ്ഞ് വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. തൊടുപുഴയിൽനിന്ന് അടിമാലിക്കുള്ള പ്രധാന പാത പൊട്ടിപ്പൊളിഞ്ഞിട്ടും അധികാരികൾ നടപടി സ്വീകരിച്ചിട്ടില്ല. നാട്ടുകാർ ചേർന്ന് കാട്ടുകല്ലുകൾ പെറുക്കി റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, മറയൂർ പ്രദേശങ്ങളിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന പാതയിലെ തകരാർ എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമളി ഡിപ്പോയിലെ ബസുകൾ കട്ടപ്പുറത്ത്; ദേശീയപാതയിൽ യാത്രക്കാർക്ക് ദുരിതയാത്ര പീരുമേട്: ടയർ ക്ഷാമത്തെ തുടർന്ന് കുമളി ഡിപ്പോയിലെ പത്തോളം ബസുകൾ കട്ടപ്പുറത്തായതോടെ ദേശീയപാത 183ലെയും ഉൾനാടൻ മേഖലകളിലെയും സർവിസുകൾ മുടങ്ങി. 14,000 രൂപയോളം വരുമാനം ഉണ്ടായിരുന്ന രാവിലെ 5.50​െൻറ ആലപ്പുഴ, 7.30 കോട്ടയം, 8.25 എറണാകുളം എന്നിവ കഴിഞ്ഞ ഏഴു ദിവസമായി ഓടുന്നില്ല. 9.20‍​െൻറ മൂങ്കലാർ-കോട്ടയം, കോട്ടയം-കുമളി-ഉപ്പുതറ-കുമളി-ചെന്നിന്നായ്ക്കൻ കുടി എന്നീ ഉൾനാടൻ മേഖലകളിലേക്കുള്ള സർവിസുകളും റദ്ദാക്കി. കഴിഞ്ഞ ഏപ്രിൽ 13 മുതൽ 24വരെ ടയർ ക്ഷാമത്തെ തുടർന്ന് 20 ബസ് കട്ടപ്പുറത്തായിരുന്നു. ഏപ്രിൽ 24ന് 16 ടയറുകൾ എത്തിച്ചതിനാൽ ഏതാനും സർവിസുകൾ പുനരാരംഭിച്ചിരുന്നു. രാവിലെ ആലപ്പുഴക്കുള്ള ഏകബസ് നിർത്തലാക്കിയത് സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്വകാര്യ ബസുകളിൽ ചങ്ങനാശേരിയിൽ എത്തി ബസ് മാറിക്കയറിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ടയർ ഉടൻ എത്തിച്ചില്ലെങ്കിൽ കൂടുതൽ ബസുകൾ കട്ടപ്പുറത്ത് കയറുമെന്ന് ജീവനക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.