തൊടുപുഴ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) 26ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തൊടുപുഴയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പെൻഷൻകാർ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ സർക്കാറിന് അനുഭാവ നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒന്നായി കാണാത്ത കേന്ദ്രസർക്കാറിെൻറ സമീപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കേരളത്തിെൻറ വികസനപ്രക്രിയക്ക് തടസ്സമാകുന്നുണ്ട്. ഓഖി ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ പെൻഷൻകാർ 3.40 കോടി സമാഹരിച്ച് നൽകിയത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ സംസാരിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ കെ. ശശിധരൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻറ് വി. രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പുതിയ കൗൺസിൽ യോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ 11ന് േട്രഡ് യൂനിയൻ-സുഹൃദ്സമ്മേളനവും മൂന്നിന് സെമിനാറും നടക്കും. വൈകീട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം വ്യാഴാഴ്ച സമാപിക്കും. എൻ. സദാശിവൻ നായർ പ്രസിഡൻറ്, ആർ. രഘുനാഥൻ നായർ ജന. സെക്രട്ടറി തൊടുപുഴ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന പ്രസിഡൻറായി എൻ. സദാശിവൻ നായരെയും (ആലപ്പുഴ) ജനറൽ സെക്രട്ടറിയായി ആർ. രഘുനാഥൻ നായരെയും (ഇടുക്കി) തെരഞ്ഞെടുത്തു. ജി. പദ്മനാഭപിള്ളയാണ് (തിരുവനന്തപുരം) ട്രഷറർ. 55 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.